Latest News

തന്നെ കാണുമ്പോൾ വലിയ കുഴപ്പങ്ങളൊന്നും തോന്നില്ല എങ്കിലും ഇപ്പോൾ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്: മല്ലിക സുകുമാരൻ

Malayalilife
തന്നെ കാണുമ്പോൾ വലിയ കുഴപ്പങ്ങളൊന്നും തോന്നില്ല എങ്കിലും ഇപ്പോൾ  കുറച്ച് പ്രശ്നങ്ങൾ ഉണ്ട്: മല്ലിക സുകുമാരൻ

ലയാള സിനിമയിലെ ഒരു പ്രമുഖ താര കുടുംബത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുകുമാരൻ കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് മല്ലിക. എന്നാൽ ഇപ്പോൾ മല്ലിക സുകുമാരന്റെ വെെറലായ ഡാൻസിനെപ്പറ്റിയുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക വെെറൽ ഡാൻസിനെപ്പറ്റി സംസാരിച്ചത്. 

തന്നെ കാണുമ്പോൾ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്നമുണ്ടെന്ന് ആളുകൾക്ക് തോന്നും.മുൻപ് കൊച്ചുമകളായ പ്രാർത്ഥനയുടെ കൂടെ താൻ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ എടുത്തിരുന്നു. പക്ഷെ വീഡിയോ എടുത്തപ്പോൾ അത് പബ്ലിഷ് ചെയ്യുമെന്ന് താൻ കരുതിയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്റെ കോളേജിന്റെ ​ഗ്രൂപ്പിൽ ആ വീഡിയോ വന്നപ്പോഴാണ് താൻ അതിനെപ്പറ്റി അറിഞ്ഞതെന്നും മല്ലിക പറഞ്ഞു.

ഇപ്പോൾ തന്നെ കാണുമ്പോൾ എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് ആളുകൾക്ക് തോന്നുമെന്നും തമാശ രൂപേണ മല്ലിക പറഞ്ഞു. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടയാണ് മല്ലിക. മക്കൾ രണ്ടും സിനിമയിൽ സജീവമാണെങ്കിലും  തൻ്റെ ബിസിനസ്സുമായി മുൻപോട്ട് പോകുകയാണ് മല്ലിക സുകുമാരൻ. 

Actress mallika sukumaran words about viral dance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES