മലയാളത്തിന്റെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യ മാധവന്. ഇടതൂര്‍ന്ന് നീളത്തില്‍ കിടക്കുന്ന മുടിയും മൂക്കൂത്തി പോലുള്ള മറുകും വിടര്‍ന്ന കണ്ണുകളും ചിരിയും ഒക്കെയാണ് കാവ്യയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരം എന്ന് പറയുന്നതും കാവ്യ മാധവന് ആയിരുന്നു. എന്നാല്‍ രണ്ടാമതും വിവാഹം കഴിഞ്ഞതോടെയാണ് കാവ്യ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വീണത്. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്.
രണ്ടാം വിവാഹത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത കാവ്യ പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ദിലീപിനും മക്കള്‍ക്കും ഒപ്പം എത്തുമ്പോഴുമൊക്കെയെ ഇപ്പോള്‍ കാവ്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയില്‍ വൈറലാകാറുള്ളൂ. ഇപ്പോഴിതാ, അതുപോലൊരു ചിത്രമാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. കൊച്ചി വിട്ട് ചെന്നൈയില്‍ എത്തിയിരിക്കുകയാണ് കാവ്യ ഇപ്പോള്‍. ചെന്നെയിലെ നെയില്‍ ആര്‍ടിസ്ട്രി എന്ന പ്രശസ്തമായ നഖം മിനുക്കുന്ന ബ്യൂട്ടി പാര്‍ലറില്‍ കാവ്യ എത്തിയപ്പോഴുള്ള ചിത്രമാണ് വൈറലാകുന്നത്.
ചിത്രത്തില്‍ വന്‍ രൂപമാറ്റം കാവ്യയ്ക്കു സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മകള്‍ മഹാലക്ഷ്മി ജനിച്ചതിനു ശേഷം വണ്ണം വച്ച കാവ്യ മാസങ്ങള്‍ക്കു മുമ്പ് മകളെ എഴുത്തിനിരുത്തിയ ചടങ്ങില്‍ പോലും വലിയ രൂപമാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. സാധാരണ ചുരിദാറിലും മറ്റും എത്തുന്ന കാവ്യ കറുത്ത ടീഷര്‍ട്ടും കറുപ്പും വെളുപ്പും ചേരുന്ന ജീന്‍സും ഷൂസുമെല്ലാം ഒരു ബാഗും തൂക്കിയാണ് നെയില്‍ ആര്ടിസ്ട്രിയില് എത്തിയിരിക്കുന്നത്.
മുഖത്ത് മെയ്ക്കപ്പുകളോ എന്തിന് പേരിന് ഒരു പൊട്ടു പോലും തൊട്ടിട്ടില്ലാത്ത കാവ്യയെ വളരെയധികം മെലിഞ്ഞ രൂപത്തിലാണ് ഈ വേഷത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്തായാലും താരത്തിന്റെ വന്‍ മേക്കോവറിനു പിന്നിലുള്ള രഹസ്യം ഫിറ്റ്നസ് ആണോ അതോ മറിച്ച് സിനിമാ പ്രവേശനമാണോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
2016 ലാണ് മലയാളക്കരയെ ഞെട്ടിച്ച് കൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുകയാണ് ഇരുവരും. ഇപ്പോഴും സന്തുഷ്ടമായ കുടുംബമായി മുന്നോട്ട് പോവാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. 2018 ല്‍ ഒരു മകള്‍ കൂടി ജനിച്ചതോടെ കുടുംബം വലുതായി. മൂത്തമകള്‍ മീനാക്ഷിയുടെയും ഇളയമകള്‍ മഹാലക്ഷ്മിയുടെയും കൂടെ സന്തോഷത്തോടെ കഴിയുകകയാണ് ദിലീപും കാവ്യയും.
ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ് കാവ്യ. മകള്‍ കൂടി വന്നതോടെ അവളുടെ കാര്യങ്ങള്‍ നോക്കുകയാണ്.ഏതെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാനോ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനോ മാത്രമേ ദിലീപും കാവ്യയും കൂടുതലായി പുറത്ത് വരാറുള്ളത്. എന്തായാലും നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട താരത്തെ കണ്ട സന്തോഷത്തിലണ് ദിലീപ്-കാവ്യ ആരാധകര്‍.