മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി മാറിയത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ നായകനെ ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ കുട്ടിക്കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാവ്യ പരിപാടിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി വായിക്കാം.
അമ്മ ജോലി ചെയ്യുന്ന സമയം എന്നെ അച്ഛന്‍്റെ കടയിലാണ് നിര്‍ത്താറുള്ളത്. കൂടുതല്‍ സമയവും അവിടെ നിന്നാണ് ഞാന്‍ വളര്‍ന്നത്.
അവിടെ വരുന്ന ആളുകളുമായി ഞാന്‍ വലിയ ചങ്ങാത്തവും കൂടാറുണ്ട്. അച്ഛന് പോലും കടയില്‍ എത്തുന്ന ആ ഒരാളെ മാത്രമേ പരിചയമുണ്ടാവുള്ളൂ. പക്ഷെ എനിക്ക് അവരുടെ വീട്ടിലെ ബാക്കിയുള്ളവരുടെ കാര്യവും അറിയാമായിരുന്നു. അപ്പോള്‍ അച്ഛന്‍ അത്ഭുതമാണ്, ഇത്രയും വര്‍ഷക്കാലം ഞാന്‍ ഇവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് ഒരാളുടെ പേരെ അറിയുള്ളൂ. നീ ഇതെല്ലാം പഠിച്ചല്ലോ എന്ന്, കാവ്യ പറഞ്ഞു.
സിനിമയില്‍ വരുന്നതിന് മുമ്ബ് തന്നെ കലാകാരിയാണ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരിക ചോദിച്ചപ്പോള്‍ കാവ്യ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ചെറുപ്പത്തില്‍ തനിയെ ഒരുങ്ങുന്നതൊക്കെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ വീട്ടില്‍ ആരെങ്കിലുമൊക്കെ വന്ന് കഴിഞ്ഞാല്‍ അവരെ ഇമിറ്റേറ്റ് ചെയ്യാറുണ്ട്. പാട്ട് ഒക്കെ കേല്‍ക്കുമ്ബോല്‍ ഡാന്‍സ് ഒക്കെ കളിക്കാന്‍ വലിയ ഇഷ്ടമാണ്.
അന്ന് 'വന്ദനം' എന്ന സിനിമയിലെ അന്തിപ്പൊന്‍ വട്ടം എന്ന് തുടങ്ങുന്ന ഗാനത്തിലെ 'താന തിന്തിന്താന' എന്ന ബിറ്റ് എനിക്ക് ഭയങ്കര ക്രേസ് ആയിരുന്നു. ആ പാട്ടിലെ ആ വരി കേള്‍ക്കുമ്ബോള്‍ എന്‍്റെ ജോലിയെന്ന പോലെ കച്ച കെട്ടി എന്തേലും ഒന്ന് കൈയ്യില്‍ പിടിച്ച് കൊമ്ട് ഡാന്‍സ് കളിക്കാറുണ്ടായിരുന്നു. ആരെങ്കിലും കാണുമെന്നോ അങ്ങനെയൊന്നും ഇല്ലായിരുന്നു കളിക്കാന്‍ തോന്നിയാല്‍ കളിക്കും, കാവ്യ പറഞ്ഞു.
കാവ്യയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്ന നിരവദി ആരാധകര്‍ ഉണ്ട്. എന്നാല്‍ പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യില്ലെന്ന് മുന്‍പൊരിക്കല്‍ കാവ്യ പറഞ്ഞിരുന്നു.' പണം ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ കുറച്ച് നാള്‍ ഫ്രീയായിട്ട് ഇരുന്നപ്പോള്‍ എനിക്ക് സിനിമകള്‍ ചെയ്യാമായിരുന്നു. ഉള്ളിടത്തോളം കാലം നല്ലത് പോലെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്' എന്നും പറയുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാവുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളായിരുന്നു ഇത്.