ശാസ്ത്രീയ നർത്തകി; ചുവടുകൾ വിസ്മയിപ്പിച്ച നടി; 14 കാരിയെ ഉപദ്രവിച്ച വിവാദം; വിവാഹ മോചിത; ഒരു മകൾ; നടി ഭാനുപ്രിയയുടെ ജീവിതത്തിലൂടെ

Malayalilife
ശാസ്ത്രീയ നർത്തകി; ചുവടുകൾ വിസ്മയിപ്പിച്ച നടി; 14 കാരിയെ ഉപദ്രവിച്ച വിവാദം; വിവാഹ മോചിത; ഒരു മകൾ; നടി ഭാനുപ്രിയയുടെ ജീവിതത്തിലൂടെ

ഹൃദയത്തിൽ സൂക്ഷിക്കാൻ ,മഞ്ഞു പോലൊരു പെൺകുട്ടി ,കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് ഭാനു പ്രിയ. 1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് tharathintae ആദ്യ      സിനിമ. തുടർന്ന് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും  താരം ഏറെ തിളങ്ങിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് താരം തെളിയിക്കുകയും ചെയ്തു. 

1967 ജനുവരി 15 ന് ആന്ധ്രയിലെ രാജമുണ്ട്രിക്കടുത്തുള്ള രംഗമ്പേട്ട ഗ്രാമത്തിലാണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിൽ ഭാനുപ്രിയ ജനിച്ചത്. പാണ്ഡു ബാബു  രാഗമാലി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കൾ. മംഗഭാനു എന്നാണ്  താരത്തിന്റെ ആദ്യ പേര്. ഒരു സഹോദരനും സഹോദരിയും താരത്തിന് ഉണ്ട്. സഹോദരി ശാന്തി പ്രിയ ഒരു നടി കൂടിയാണ്. മലയാളം തമിഴ് കന്നഡ, തെലുങ്ക് , ഹിന്ദി എന്നി ഭാഷകയിൽ താരം തിളങ്ങുകയും ചെയ്തു. ഭാനുപ്രിയ പ്രധാനമായും അഭിനയ രംഗത്ത്  1980 മുതൽ 1990 കാലഘട്ടങ്ങളിലാണ്  അഭിനയിച്ചിരുന്നത്. 
1990 കളിൽ ബോളിവുഡിലും തിളങ്ങിയിരുന്നു. 111 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.

അതേസമയം താരത്തെ തേടി വിവാദങ്ങളും ഉയർന്നിരുന്നു.  പതിനാലുവയസുകാരിയായ വീട്ടുജോലിക്കാരിയായ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരെ കേസും ഉയർന്നിരുന്നു.  പതിനാലു വയസുകാരിയായ തന്റെ മകളെ ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഭാവതിയാണ് കാണാന്‍ നടി അനുവദിക്കുന്നില്ലെന്നും പറഞ്ഞുറപ്പിച്ച ശമ്പളം മകള്‍ക്ക് നല്‍കുന്നില്ലെന്നും ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.  ഏജന്റ് വഴിയാണ് മകളെ ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലേക്ക് 10,000 രൂപ മാസശമ്പളത്തിന് അയച്ചത്.
 മകളെ ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ ഉപദ്രവിച്ചതായി അഞ്ജാത സന്ദേശം ലഭിച്ചെന്നും മകളെ കാണാന്‍ ചെന്നൈയിലെത്തിയ കുടുംബത്തിനെ ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും പ്രഭാവതി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍  ഭാനുപ്രിയ പൂര്‍ണമായും ഇക്കാര്യങ്ങളെല്ലാം തള്ളി. പെണ്‍കുട്ടി  വീട്ടില്‍ നിന്നും ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കുടുംബത്തിനെ അറിയച്ചതിനെ തുടര്‍ന്നുമാണ് അവര്‍ വ്യാജ പരാതി നല്‍കിയതെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയതും. 

1998-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശളിനെ വിവാഹം ചെയ്തു. 2003-ൽ ഇവർക്ക് അഭിനയ എന്ന മകൾ ജനിച്ചു. എന്നാൽ ഈ ബന്ധം  2005-ൽ വിവാഹമോചനത്തിലൂടെ അവസാനിക്കുകയും ചെയ്തു. ഇപ്പോൾ തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിക്കുന്നു. നിലവിൽ ഒരു ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.

Read more topics: # Actress bhanupriya,# realistic life
Actress bhanupriya realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES