Latest News

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നു; സെല്‍ഫ് കെയര്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രിയില്‍ കയറി; സുഖമില്ലാതെ കിടന്നപ്പോള്‍ മരിച്ചെന്ന് വാര്‍ത്ത; ആരോഗ്യവും ഭക്ഷണവും ഫിറ്റ്‌നസും ശ്രദ്ധിച്ച് തുടങ്ങി; ദേവിചന്ദന പങ്ക് വച്ചത്

Malayalilife
 നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നു; സെല്‍ഫ് കെയര്‍  പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രിയില്‍ കയറി; സുഖമില്ലാതെ കിടന്നപ്പോള്‍ മരിച്ചെന്ന് വാര്‍ത്ത; ആരോഗ്യവും ഭക്ഷണവും ഫിറ്റ്‌നസും ശ്രദ്ധിച്ച് തുടങ്ങി; ദേവിചന്ദന പങ്ക് വച്ചത്

സിനിമാ-സീരിയല്‍ താരം ദേവി ചന്ദന കോമഡി സ്‌കിറ്റുകളിലൂടെ പ്രേകഷകര്‍ക്ക് മുന്നിലേക്ക് എത്തിയ താരമാണ്. നര്‍ത്തകി എന്ന രീതിയിലും ദേവി ചന്ദന പ്രശസ്തയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം യൂട്യൂബിലൂടെ തങ്ങളും വിശേഷം പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തോട് അനുബന്ധിച്ച് നടിയും ഭര്‍ത്താവ് കിഷോറും പങ്കുവച്ച വ്‌ളോഗാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ വര്‍ഷം പാളിപ്പോയ ന്യൂഇയര്‍ റെസല്യൂഷനുകളും പാലിക്കപ്പെട്ട റെസല്യൂഷനുകളെ കുറിച്ചുമാണ് ഇരുവരും വീഡിയോയില്‍ സംസാരിക്കുന്നത്. ഒട്ടുമിക്ക തീരുമാനങ്ങളും പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന സംസാരിച്ച് തുടങ്ങിയത്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചുവെന്നും നടി പറഞ്ഞു.

താന്‍ മരിച്ചുവെന്ന തരത്തില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജവാര്‍ത്തയോടും നടി പ്രതികരിച്ചു.  ്രവാര്‍ത്ത പ്രചരിക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും, ഭര്‍ത്താവ് കിഷോര്‍ വിളിച്ചു കാര്യം തിരക്കിയെന്നും ദേവി വെളിപ്പെടുത്തി. 

'ഞാന്‍ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലില്‍ വാര്‍ത്ത വന്നു. പക്ഷേ, ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. അതുകണ്ട് കിഷോര്‍ എന്നെ ഫോണ്‍ വിളിച്ച് ചോദിച്ചു, താന്‍ മരിച്ചോടോ എന്ന്. ഇല്ല ഞാന്‍ മരിച്ചിട്ടില്ലെന്ന് ഞാനും പറഞ്ഞു,' ദേവി ചന്ദന വ്‌ലോഗില്‍ വ്യക്തമാക്കി. വാര്‍ത്താ ചാനലുകളുടെ വിശ്വാസ്യതയെക്കുറിച്ചും താരം സംശയം പ്രകടിപ്പിച്ചു. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര പ്രതിജ്ഞകളെക്കുറിച്ചും അവയില്‍ എത്രത്തോളം പാലിക്കാന്‍ കഴിഞ്ഞുവെന്നതിനെക്കുറിച്ചും ഇരുവരും വ്‌ലോഗില്‍ സംസാരിച്ചിരുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കുമെന്ന പ്രതിജ്ഞ തനിക്ക് പൂര്‍ണമായി പാലിക്കാന്‍ കഴിഞ്ഞില്ലെന്നും, അതിന്റെ ഫലമായി വര്‍ഷാവസാനമായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ദേവി ചന്ദന കൂട്ടിച്ചേര്‍ത്തു. 'സെല്‍ഫ് കെയര്‍ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. അതുകൊണ്ട് വര്‍ഷാവസാനം ആശുപത്രിയില്‍ കയറേണ്ടി വന്നു,' അവര്‍ പറഞ്ഞു. 

സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്ന തീരുമാനവും പാലിക്കാനായില്ല. എന്നാല്‍, ആവശ്യമായ കാര്യങ്ങള്‍ക്ക് 'നോ' പറയാന്‍ പഠിക്കുമെന്ന പ്രതിജ്ഞ ഏറെക്കുറെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. ന്യൂസ് ചാനലുകളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയാത്ത കാലമാണ് ഇതെന്നും പത്രം വരുത്താത്തതുകൊണ്ട് വാര്‍ത്തകള്‍ അറിയാന്‍ ഫോണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും ദേവി ചന്ദന സൂചിപ്പിച്ചു. 

പുതുവര്‍ഷം മൂകാംബിക അമ്പലത്തില്‍ തീര്‍ത്ഥാടനത്തിന് പോയെന്നും, കൂടുതല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ദേവി ചന്ദന പറഞ്ഞു. ഇത്തവണ എന്റെ പുതുവര്‍ഷം മൂകാംബിക അമ്പലത്തില്‍ ആയിരുന്നു. കിഷോറേട്ടന് പതിവുപോലെ പ്രോഗ്രാമായിരുന്നു. എന്റേത് ഒരു തീര്‍ത്ഥാടനമായിരുന്നു. ഒരുപാട് ക്ഷേത്രങ്ങളില്‍ പോയി.  ഇപ്പോള് ആരോഗ്യവും ഭക്ഷണവും ഫിറ്റ്‌നസും ശ്രദ്ധിച്ച് തുടങ്ങിയെന്നും താരം പറയുന്നു.

Read more topics: # ദേവി ചന്ദന
devi chandana health and fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES