Latest News

ഇത് വെഡിങ് സീസണിന്റെ സമയം; നാണം വരുന്നുവെന്ന് പറഞ്ഞ് നടി അര്‍ച്ചന കവി

Malayalilife
ഇത് വെഡിങ് സീസണിന്റെ സമയം; നാണം വരുന്നുവെന്ന് പറഞ്ഞ്  നടി  അര്‍ച്ചന കവി

ലാൽ ജോസ് സം‌വിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അര്‍ച്ചന കവി. രാജ്യം കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മ്മയ്ക്കും അച്ഛനും ഒപ്പം ഡല്‍ഹിയിലെ വീട്ടിലാണ് ഇപ്പോൾ താരം കഴിയുന്നത്. ലോക്ക്ഡൗണ്‍ കാല വിശേഷങ്ങളും വീട്ടിനുള്ളിലെ രസകരമായ കാഴ്ചകളും എല്ലാം അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ  അർച്ചന പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഇത് വെഡിങ് സീസണിന്റെ സമയമെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവസരമെന്നും ആണ്  അര്‍ച്ചന ഇപ്പോൾ കുറിച്ചിരിക്കുന്നത്. സാരി ലുക്കില്‍ അതി സുന്ദരിയായി എത്തിയ തന്റെ ചിത്രങ്ങള്‍ക്ക് നാണം വരുന്നു എന്ന ക്യാപ്ഷനും അര്‍ച്ചന പങ്കുവച്ചിട്ടുണ്ട്. സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്.  അടുത്തിടെ അര്‍ച്ചന പരസ്പര സമ്മതത്തോടെ തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പറഞ്ഞിരുന്നു. 

അതേസമയം എന്തുകൊണ്ടാണ് താന്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞതെന്ന് അര്‍ച്ചന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അര്‍ച്ചന കവിയുടെ വാക്കുകള്‍ ഇങ്ങനെ, പൊതുജനങ്ങള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാകാന്‍ വേണ്ടിത്തന്നെയാണ് ഞാനിത് വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യങ്ങള്‍ പുറത്തറിയിക്കാന്‍ പാടില്ലെന്നൊരു അബദ്ധധാരണ ആളുകള്‍ക്കുണ്ട്. സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതും കൗണ്‍സലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് പലരും കാണുന്നത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിനു രോഗം ബാധിച്ചാല്‍ നിങ്ങള്‍ ചികിത്സിക്കില്ലേ മനസ്സും അതേ പരിഗണന അര്‍ഹിക്കുന്നു എന്നും താരം വെളിപ്പെടുത്തി. 

Actress Archana kavi words about saree look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക