മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മോഹൻലാൽ നായക വേഷത്തിൽ എത്തിയ ചിത്രമായ നരസിംഹം എന്ന സിനിമയിലെ അനുരാധയായി എത്തിയാണ് പ്രേക്ഷക ഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചത്. തൻവീർ എന്ന യുവാവുമായി സിനിമയിൽ തിളങ്ങിയ സമയത്തായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ ആ ദാമ്പത്യജീവിതത്തിന് രണ്ടു വര്ഷം മാത്രമായിരുന്നു ആയുസ്സ്. തുടർന്ന് വിവാദങ്ങളിൽ താരം എത്തപ്പെട്ടു. എന്നാൽ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂർത്തീകരിക്കുകയും എൻഐടിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഫിലിപ്സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് നദി മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്.
എന്നാൽ ഇപ്പോൾ മലയാളത്തിലെ തന്റെ ഇഷ്ട താരം ലാലേട്ടനെ പറ്റി താരം മനസ്സ് തുറക്കുകയാണ്. ലാലേട്ടൻ ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ആണ് ഇപ്പോൾ ഐശ്വര്യ തുറന്ന് പറയുന്നത്. ലാലേട്ടൻ തന്റെ തിരുവനന്തപുരതേക്കുള്ള വീട്ടിലേക്ക് നരസിംഹത്തിന്റെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും ഇരുവർക്കും ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ സഹിച്ചെന്നും താരം പറയുന്നു.