തെറിവിളി സഹിക്കാതെയാണോ പാര്‍വതി അക്കൗണ്ടുകള്‍ പൂട്ടി മുങ്ങിയത്; പക്ഷേ സത്യം ഇതാണ്; സൈബര്‍ അറ്റാക്കില്‍ വെളിപ്പെടുത്തലുമായി നടി പാര്‍വതി

Malayalilife
തെറിവിളി സഹിക്കാതെയാണോ  പാര്‍വതി അക്കൗണ്ടുകള്‍ പൂട്ടി  മുങ്ങിയത്; പക്ഷേ സത്യം ഇതാണ്; സൈബര്‍ അറ്റാക്കില്‍ വെളിപ്പെടുത്തലുമായി നടി പാര്‍വതി

ടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലകൊണ്ടതിന്റെയും കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വിമര്‍ശിച്ചതിന്റെയും പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് പാര്‍വതി. പെട്ടെന്ന് ഒരു ദിവസം നാല് മാസം മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയൊക്കെ താരം ഡീആക്ടിവേറ്റ് ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് താരം വീണ്ടും ഇന്‍സ്റ്റാഗ്രാമിലേക്ക് എത്തി. താന്‍ എന്തിനാണ് അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്തതെന്ന് താരമിപ്പോള്‍ തുറന്നുപറഞ്ഞിരിക്കയാണ്.

വ്യത്യസ്തമായ സിനിമകളും മികച്ച കഥാപാത്രങ്ങളുമായി നല്ല നടിയെന്ന പേരു സ്വന്തമാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍വതിക്കായി. എങ്കിലും കഴിവുള്ള നടിയായിട്ടും സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്ക് സിനിമാ അവസരങ്ങള്‍ വരെ നഷ്ടമായിരുന്നു. വൈറസും ഉയരെയും വര്‍ത്തമാനവുമാണ് പാര്‍വതി നായികയാകുന്ന പുതിയ ചിത്രങ്ങള്‍.

ഇപ്പോള്‍'ഉയരെ'യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികളുമായി സംസാരിക്കുന്ന താരത്തിന്റെ വാക്കുകള്‍ വൈറലാകുകയാണ്.  മറ്റൊരാളുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു മുമ്പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും മറ്റൊരാള്‍ തന്നോട് പിണങ്ങിയെന്നറിഞ്ഞാല്‍ ഉറങ്ങാന്‍ പോലും സാധിക്കാറില്ലെന്നുമാണ് പാര്‍വതി പറയുന്നത്. 

സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാനൊരു നാല് മാസത്തേക്ക് മാറി നിന്നു. ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറി നില്‍ക്കാനും. എന്നെ ആരും കാണണ്ടെന്നു തോന്നും. എന്റെ ഏറ്റവും വലിയ പ്രചോദനം എന്റെ മാതാപിതാക്കള്‍ ആയിരുന്നു. അതില്‍ ഏറ്റവും പ്രചോദനം നല്‍കിയത് അച്ഛനും. പക്ഷെ ഞാനത് വൈകിയാണ് അറിഞ്ഞതെന്നു മാത്രമെന്നും'.  പാര്‍വതി പറയുന്നു.

നടന്‍മാരുടെ ഫാന്‍സ് എന്ന പേരില്‍ എത്തിയവര്‍ നടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കടുത്ത സൈബര്‍ ആക്രമണും അസഭ്യവര്‍ഷവുമാണ് നടത്തിയത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും താരം നാലുമാസം മുമ്പ് ഇടവേളയെടുത്തത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാര്‍വതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് നടിയെ പ്രശംസിച്ചുകൊണ്ടും സന്തോഷം പ്രകടിപ്പിച്ച് കൊണ്ടും കമന്റു ചെയ്തത്.

Actress Parvathy says about social media and cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES