ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് മലയാളി പ്രേക്ഷകർ ആദ്യമായി അരുൺ ഗോപനെ കാണുന്നത്. ഇന്ന് ഡോക്ടർ അരുൺ ഗോപനാണ് കോഴിക്കോട് സ്വദേശിയായ അരുൺ. പക്ഷേ സംഗീതം ഇന്നും താരം കൈവിട്ടിട്ടില്ല. അരുണിനെ വീണ്ടും സംഗീത പ്രേമികൾ ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും,മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് നെഞ്ചേറ്റുന്നത്.
2013ലാണ് അരുൺഗോപൻ നിമ്മിയെ വിവാഹം കഴിക്കുന്നത്.ചന്ദനമഴയിലെ അഞ്ജലി എന്ന കഥാപാത്രം ആയിരുന്നു താരത്തെ ഏറെ ശ്രദ്ധേയയാക്കിയത്.പ്രേക്ഷകർക്കിടയിൽ ഇന്നും ആങ്കറിങ്‍,നൃത്തം,വ്‌ളോഗിംഗ് അങ്ങനെ നിമ്മി താരമാണ്. അടുത്തിടെയാണ് താരത്തിന് കുഞ്ഞതിഥി ജനിച്ചത്.എന്നാൽ ഇപ്പോൾ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് നിമ്മി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പ്രസവാനന്തരം സ്ത്രീകൾ കടന്നു പോകുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷനെന്ന വിഷാദാവസ്ഥ വിവരണാതീതമാണ്. അമ്മമാരുടെ മാനസിക പ്രശ്നം മനസിലാക്കാതെ മുൻവിധികൾ എഴുതുന്നവർ പലപ്പോഴും ആ വേദനയുടെ ആഴം പോലും മനസിലാക്കിയെന്നു വരില്ല.സെഡേഷൻ മരവിപ്പിനു ശേഷമാണ് പ്രസവാനന്തര വേദനയും ബുദ്ധിമുട്ടും തിരിച്ചറിഞ്ഞത്. ഉറക്കമില്ലാത്ത ദിവസങ്ങളും സ്റ്റിച്ചിന്റെ വേദനയും എത്രമാത്രം വേദനയാണ് തനിക്കു നൽകിയത്. ശരീരം പോലും അനക്കാൻ പറ്റാത്ത ദിവസങ്ങളിലൂടെ കടന്നു പോയി. ശരീരത്തിന്റെ വേദനകൾ മനസിനെ കൂടി ബാധിച്ചു. ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. നിമ്മി അരുൺ ഗോപൻ യൂട്യൂബ് ചാനലിലൂടെയാണ് അനുഭവങ്ങൾ നിമ്മി പങ്കിട്ടത്.