കൊറോണ കഴിഞ്ഞ് ആദ്യമായി തിയ്യേറ്ററിലെത്തിയ വിജയ് നായകനായ മാസ്റ്ററിലെ നായിക മാളവിക മോഹന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ഒരു ഇന്ത്യൻ അഭിനേത്രിയാണ് മാളവിക മോഹനൻ. പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവിക ആഗ്രഹിച്ചത്. എന്നാൽ ഇപ്പോൾ ആദ്യത്തെ സ്റ്റാർ സ്റ്റക്കിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാളവിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയത്താണ് അമ്മയ്ക്കൊപ്പം നടിയെ കാണാൻ എത്തുന്നത്. എന്നാൽ ആ സമയത്ത് സിനിമ സ്വപ്നത്തിലെ ഉണ്ടായിരുന്നില്ല. ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ അമ്മയ്ക്കൊപ്പം ഞാൻ പോയിട്ടുള്ളൂ. മിസ് വേൾഡിനെ കാണാൻ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ടീനേജ് മുതൽക്കേ മോഡലിങിനോടും സൗന്ദര്യമത്സരങ്ങളോടും താൽപര്യം തോന്നിയിരുന്നില്ല. അത്തരം മത്സരങ്ങളിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നു
അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. ആ സിനിമയ്ക്കായി താൻ കാത്തിരിക്കുകയാണെന്നും മാളവിക പറഞ്ഞു.അച്ഛന്റെ ക്യാമറയ്ക്കു മുന്നിൽ ഞാൻ നിൽക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അതു സംഭവിക്കുമെന്ന് കരുതുന്നു.