കൊറോണ കഴിഞ്ഞ് ആദ്യമായി തിയ്യേറ്ററിലെത്തിയ വിജയ് നായകനായ മാസ്റ്ററിലെ നായിക മാളവിക മോഹന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ഒരു ഇന്ത്യൻ അഭിനേത്രിയാണ് മാളവിക മോഹനൻ. പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവിക ആഗ്രഹിച്ചത്. ആദ്യസിനിമയിൽ ട്രോളുകൾ കൊണ്ട് മൂടിയ അനുഭവം പങ്കുവയ്ക്കുകയാണ് നടി മാളവിക. എന്നാല്‍ ആ പരാജയം തന്നെ കരുത്തുള്ള ഒരാളാക്കി മാറ്റിയെന്നും അതിനുള്ള പരിശീലനമായിരുന്നു ആ സിനിമയെന്ന് ഇപ്പോള്‍ തോന്നുന്നെന്നും നടി പറയുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ വിജയത്തേയും പരാജയത്തേയും നേരിടാന്‍ താന്‍ പഠിച്ചുവെന്നും മാളവിക പറഞ്ഞു.
അച്ഛനെപ്പോലെ ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കണം എന്നായിരുന്നു മാളവികയുടെ ആഗ്രഹം. പക്ഷേ ഒരു നടിയാകണം എന്ന മോഹം മാളവികയുടെ മനസിലേക്കെത്തിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍താരമായ ആമിര്‍ ഖാനാണ്. അമീർഖാൻ്റെ ഉപദേശപ്രകാരമാണ് മാളവിക മോഹൻ ക്യാമറയുടെ പിന്നിൽ നിന്നും മുന്നിലേക്ക് എത്തിയത്. അങ്ങനെ ആദ്യമായി പട്ടം പോലെയെന്ന മലയാള ചിത്രത്തിലൂടെ നായികയായി മാളവിക തന്റെ അഭിനയ കരിയർ തുടങ്ങി. ദുല്‍ഖറിന്റെ നായികയായി ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് മാളവികയെ തിരഞ്ഞെടുത്തത്. ഒരുപാട് പ്രതീക്ഷയോടെ അഭിനയിച്ച ആ ചിത്രം ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. അന്ന് താന്‍ അനുഭവിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നെന്നാണ് മാളവിക പറയുന്നത്. അന്ന് ചെറിയ പ്രായമായിരുന്നുയെന്നും വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്ന് മാളവിക പറയുന്നു.
പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ലെന്നും വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നുവെന്നും മാളവിക പറയുന്നു. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്നും. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചെന്നും. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നുട്ടുണ്ടെന്നും നടി ഓർമ്മിക്കുന്നു. തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം എന്നാണ് നടി ചിന്തിക്കുന്നത് എന്നും പറഞ്ഞു. പക്ഷേ അന്ന് ഈ വാക്കുകളെല്ലാം അവരെ ആഴത്തിൽ മുറിവേൽപ്പിച്ചു എന്നും പറയുന്നു. ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ എന്നും മാളവിക ചോദിക്കുന്നു.
സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാട് പേര്‍ ഒപ്പമുണ്ടാകും. കുടുംബവും കൂട്ടുകാരും ഫാൻസ് അസോസിയേഷനും എല്ലാം ഉണ്ടാകും. പക്ഷേ പരാജയത്തിൻ്റെ കൂടെ നിൽക്കാൻ ആരും ഉണ്ടാകില്ല ഒറ്റയ്ക്ക് തന്നെ ആയിരിക്കും. അത് അനുഭവിച്ച് തന്നെ അറിയണം. വേറെ ഏത് ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരേ അറിയൂ. അതെല്ലാം പ്രൈവറ്റ് പരാജയങ്ങളാണ്. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്ക് പരാജയ’മാണ്. ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. പക്ഷേ അവിടുന്നാണ് നടി ധൈര്യത്തോടെ മുന്നേറിയത് എന്ന് ഓർക്കുന്നു.
ഷാരൂഖ് ഖാന്റേയും ആമിര്‍ ഖാന്റേയും നിരവധി സിനിമകള്‍ക്ക് ക്യാമറ ഒരുക്കിയ പയ്യന്നൂര്‍കാരനായ യു.കെ മോഹനന്റെ മകളാണ് മാളവിക. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അവസാനം പുറത്തിറങ്ങിയ മാസ്റ്ററിൽ നായകവേഷം ചെയ്ത മാളവിക ഏറെ പ്രശംസയാണ് ആ കഥാപാത്രത്തിന് കിട്ടിയത്. ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ മറ്റ് സോഷ്യൽ അക്കൗണ്ട് കളിലും മോഡേൺ ഡ്രസ്സ് ഫോട്ടോഷൂട്ടിൽ ആരാധകരെ ഞെട്ടിക്കാറുണ്ട് മാളവിക.