അജയ് ദേവ്ഗൺ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കീർത്തി സുരേഷ്. ബധായി ഹോ ഒരുക്കിയ അമിത് ശർമയുടെ സ്പോർട്ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീർത്തി നായികാ വേഷത്തിൽ എത്തുന്നത്. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി മുംബൈയിലെത്തിയ നടിയുടെ ചിത്രങ്ങൾ ആണ് വൈറലാകുന്നത്.
അതിനിടെ ബോണി കപൂറിനും മകൾ ജാൻവിക്കുമൊപ്പമുള്ള കീർത്തിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ബോളിവുഡിലേക്ക് കീർത്തിയെ ജാൻവി നേരത്തെ സ്വാഗതം ചെയ്തിരുന്നു. മഹനദി കണ്ടതിനു ശേഷം കീർത്തിയുടെ വലിയ ഫാനായി മാറിയിരിക്കുകയാണ് താനെന്നും ജാൻവി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇവർക്കൊപ്പം അച്ഛനും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറും ഉണ്ട്.
മുൻ ഇന്ത്യൻ ഫുഡ്ബോൾ കോച്ച് സയ്യ്ദ് അബ്ദുൾ റഹീമിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ മേൽനോട്ടത്തിൽ 1951,1962 വർഷങ്ങളിൽ ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസ് വിജയിക്കുകയും 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഫൈനലിൻ എത്തുകയും ചെയ്തിരുന്നു. അജയ് ദേവ്ഗൺ സയ്ദിനെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് കീർത്തി അവതരിപ്പിക്കുന്നത്.