Latest News

ഞാൻ ഒരു കടുത്ത വിജയ് ആരാധികയാണ്; ഞാന്‍ കൊടുത്ത ആ സമ്മാനം ഇപ്പോഴും വിജയ് സാറിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ തന്നെ വച്ചിട്ടുണ്ട്, ദളപതിയോടുള്ള ഇഷ്ടം വ്യക്തമാക്കി കീർത്തി സുരേഷ്

Malayalilife
ഞാൻ ഒരു കടുത്ത വിജയ് ആരാധികയാണ്; ഞാന്‍ കൊടുത്ത ആ സമ്മാനം ഇപ്പോഴും വിജയ് സാറിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ തന്നെ വച്ചിട്ടുണ്ട്, ദളപതിയോടുള്ള ഇഷ്ടം വ്യക്തമാക്കി കീർത്തി സുരേഷ്

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് നടി കീര്‍ത്തി സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇളയദളപതി വിജയ് യോടുള്ള തന്റെ കടുത്ത ആരാധന നടി പ്രകടമാക്കിയിരിക്കുകയാണ്.

താനൊരു കടുത്ത വിജയ് ആരാധികയാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. വിജയ് സാറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാര്‍ ഉണ്ടായിരിയ്ക്കില്ല. ഒരു സിനിമയിലെങ്കിലും, ചെറുതെങ്കിലും ഒരു കഥാപാത്രം അദ്ദേഹത്തിനൊപ്പം ചെയ്യണം എന്നത് പലരുടെയും സ്വപ്‌നമാണ്. എനിക്ക് അത് സാധിച്ചു. പോക്കിരി എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വിജയ് സര്‍ കേരളത്തില്‍ വന്നപ്പോള്‍, അദ്ദേഹം താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിന്റെ തൊട്ടപ്പുറത്തായിരുന്നു താനും താമസിച്ചിരുന്നത് എന്ന് കീര്‍ത്തി ഇപ്പോഴും ഒര്‍ക്കുന്നു. ഒരു ജന്മദിനത്തില്‍ താന്‍ വിജയ് സാറിന് സ്വന്തമായി വരച്ച ഒരു പെയിന്റിങ് സമ്മാനമായി നല്‍കിയിരുന്നു. അത് ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലെ സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയിട്ടിട്ടുണ്ട് - അഭിമാനത്തോടെ കീര്‍ത്തി പറഞ്ഞു.

 ആദ്യമായി കീര്‍ത്തി സുരേഷ് വിജയ്‌ക്കൊപ്പം ഭൈരവ എന്ന ചിത്രത്തിലാണ് നായികയായി അഭിനയിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ എന്ന സിനിമയിലും നായികയായി എത്തി. കീര്‍ത്തിയാണ് വിജയ് യുടെ 66 ആമത്തെ സിനിമയില്‍  നായിക എന്ന വാര്‍ത്ത നടി നിഷേധിച്ചു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല എന്ന് കീര്‍ത്തി സുരേഷ് വ്യക്തമാക്കി.

Actress keerthi suresh words about vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES