അവതാരകവേഷത്തിലും നടനായും, റേഡിയോ ജോക്കിയും ഒക്കെയായി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മിഥുൻ രമേശ്. സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. താരം മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് പരിചതമായ മുഖങ്ങൾ തന്നെയാണ്. അദ്ദേഹത്തിൻറെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മിയും ഒത്തുള്ള ടിക് ടോക് വീഡിയോകൾക്ക് പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
എന്നാൽ ഇപ്പോൾ മിഥുന്റെ മകൾ തൻവി മിഥുൻ പ്രായപൂർത്തിയായിയിരിക്കുകയാണ്. മിഥുനും ഭാര്യയും ചേർന്ന് ഋതുമതിയായതിന്റെ ഭാഗമായി ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. മിഥുൻ തന്നെയാണ് ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് സന്തോഷം ആരാധകരെ അറിയിച്ചത്. ലക്ഷ്മിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
മിഥുനും കുടുംബവും പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കൽ ചടങ്ങ് കല്യാണം പോലെ തന്നെ ആഘോഷമാക്കി. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി ആണ് തന്വിയെ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ജോത്സ്‌ന, നൈല ഉഷ തുടങ്ങിയ സെലിബ്രിറ്റികളും ഇൻസ്റ്റഗ്രാമിൽ മിഥുനും ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.