Latest News

അങ്ങനെ ദുബായിൽ വന്ന കാലം തൊട്ടുള്ള ഒരു സ്വപ്നം ഇന്ന് സത്യമാകുന്നു; സന്തോഷം പങ്കുവച്ച് മിഥുൻ രമേശ്

Malayalilife
അങ്ങനെ ദുബായിൽ  വന്ന കാലം തൊട്ടുള്ള ഒരു സ്വപ്നം ഇന്ന് സത്യമാകുന്നു; സന്തോഷം പങ്കുവച്ച് മിഥുൻ രമേശ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനുമാണ് മിഥുൻ രമേഷ്. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.  വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരത്തെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.  മിഥുനൊപ്പം   കുടുംബാംഗങ്ങളെയും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ്.   സോഷ്യൽ മീഡിയയിലും   ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും മിഥുനെപോലെ തന്നെ ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും സജീവമാണ്. എന്നാൽ ഇപ്പോൾ  തന്റെയും കുടുംബത്തിന്റെയും സ്വപ്നം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് താരം.

ദുബായിൽ ഒരു ഫ്ലാറ്റ് വാങ്ങി പാലുകാച്ചൽ ചടങ്ങ് നടത്തുന്നതിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യങ്ങളിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. അങ്ങനെ ദുബായിൽ  വന്ന കാലം തൊട്ടുള്ള ഒരു സ്വപ്നം ഇന്ന് സത്യമാ കുന്നു. ഞാനും ലക്ഷ്‌മിയും തന്വിയും കൂടി ഒരു  അപാർട്മെന്റ്  സ്വന്തമാക്കി. സൂം  പാലുകാച്ചൽ ആയതു കൊണ്ട് രണ്ടു അമ്മമാരുടെയും ശബ്ദമാണ് ബാക്ക്ഗ്രൗണ്ടിൽ എന്നുമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്.

അവതാരകവേഷത്തിലും നടനായും, റേഡിയോ ജോക്കിയും ഒക്കെയായി പ്രേക്ഷകരുടെ മനസ്സിൽ ഇതിനോടകം തന്നെ  മിഥുൻ രമേശ് ചേക്കേറിയിരിക്കുയാണ്.   ചുരുങ്ങിയ സമയം കൊണ്ടാണ് സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനകുന്നത്. 

മിഥുൻ  ടെലിവിഷൻ–റേഡിയോ മേഖലയിലേക്ക് കടക്കുന്നത്  സിനിമയിലൂടെയാണ്. നമ്മൾ, വെട്ടം, റൺവേ, റൺ ബേബി റൺ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് മിഥുൻ  ഇതിനോടകം തന്നെ അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.  ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലും നായക വേഷത്തിൽ മിഥുൻ എത്തുകയും ചെയ്തിരുന്നു. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവച്ച് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാകാറുമുണ്ട്.

 

അങ്ങനെ Dubai ഇൽ വന്ന കാലം തൊട്ടുള്ള ഒരു സ്വപ്നം ഇന്ന് സത്യമാകുന്നു. ഞാനും ലക്ഷ്‌മിയും തന്വിയും കൂടി ഒരു Apartment സ്വന്തമാക്കി. Zoom പാലുകാച്ചൽ ആയതു കൊണ്ട് രണ്ടു അമ്മമാരുടെയും ശബ്ദമാണ് ബാക്ക്ഗ്രൗണ്ടിൽ Thanks to everyone who supported in the process

Posted by Mithun Ramesh on Thursday, October 8, 2020

Read more topics: # Actor midhun ramesh,# house warming
Actor midhun ramesh house warming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES