മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ ചെറുതും വലുതുമായി ഉള്ള വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇർഷാദ്. താരത്തിന്റെ പുതിയ ചിത്രമായ ഓപ്പറേഷന്‍ ജാവ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഓപ്പറേഷന്‍ ജാവ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തീയേറ്ററുകള്‍ വീണ്ടും തുറന്നതോടെയാണ് റിലീസ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇര്‍ഷാദ് ചിത്രത്തിലെ തന്‌റെ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നു. ചിത്രത്തില്‍ ഇര്‍ഷാദ് സൈബര്‍ ടീമിന്‌റെ തലവനായിട്ടാണ് അഭിനയിക്കുന്നത്.
സീനിയര്‍ ഉദ്യോഗസ്ഥനാണെങ്കിലും എല്ലാവരോടും സ്‌നേഹമുള്ള, ജനാധിപത്യത്തിലൊക്കെ വിശ്വസിക്കുന്ന വ്യക്തിയാണ് തന്‌റെ കഥാപാത്രം. ചിത്രത്തില്‍ ബാലുവും ലുക്കുമാനുമൊക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊരു ജ്യേഷ്ഠനെ പോലെയാണ് തന്‌റെ കഥാപാത്രം . രസകരമായ വേഷവും സിനിമയുമാണ്. തീയേറ്ററുകള്‍ തുറന്ന ശേഷം പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് എത്തിച്ച സിനിമയായി ഓപ്പറേഷന്‍ ജാവ മാറും. ചിത്രത്തിന്‌റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയോടൊത്തുള്ള അനുഭവങ്ങള്‍ എന്നും ഓര്‍ത്തു നില്‍ക്കുന്നതായിരിക്കും.
ലോക്ക്ഡൗണ്‍ കാലത്ത് യാത്രകള്‍ ചെയ്യാന്‍ സാധിക്കാത്തത് വിഷമമായിരുന്നു. അതേസമയം വീട്ടിലിരിക്കുക എന്നത് തനിക്ക് പുതിയ കാര്യമല്ല . സിനിമയില്ലാതെ നാലും അഞ്ചും മാസങ്ങള്‍ വീട്ടിലിരുന്നിട്ടുണ്ട്. പാടം ഒന്ന് ഒരു വിലാപം കഴിഞ്ഞ് പണിയില്ലാതെ ഒരുകൊല്ലം താന്‍ വീട്ടിലിരുന്നിട്ടുണ്ട്. അതേസമയം ലോകം ഈ പ്രതിസന്ധിയെ എങ്ങനെ മറി കടക്കുമെന്ന ആശങ്കകളുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാലം മറി കടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കവിതകള്‍ ആലപിച്ച് പങ്കുവെക്കുന്ന പതിവ് തുടര്‍ന്നിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ഇര്‍ഷാദ് തണ്ടർ പ്രതികരണം അറിയിച്ചിരുന്നു. സാഹചര്യത്തിന് അനുസരിച്ച് കൈക്കൊണ്ട നിലപാട് മാത്രമാണതെന്നും വിവാദമാക്കേണ്ടതായി ഒന്നുമില്ല. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ട, കേന്ദ്രമന്ത്രിയില്‍ നിന്നും വാങ്ങിയാല്‍ മതി എന്നത് പോലൊരു തീരുമാനം അതിന് പിന്നിലില്ലായിരുന്നു. ഐഎഫ്എഫ്‌കെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമാണ്. തന്റെ രാഷ്ട്രീയം തുറന്നു പറയുന്ന വ്യക്തി കൂടിയാണ് ഇര്‍ഷാദ്. താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്ന് നേരത്തെ തന്നെ ഇര്‍ഷാദ് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇര്‍ഷാദ് മത്സരിക്കുമോ എന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. വാര്‍ത്ത കണ്ട് തന്നെ സഹോദരന്‍ പോലും വിളിച്ചിരുന്നു. എന്നാല്‍ നിലവില്‍ മത്സരിക്കുന്നില്ലെന്നും പക്ഷെ നാളെ എന്തായിരിക്കും സംഭവിക്കുക എന്ന് പറയാനാകില്ലെന്നും ഇര്‍ഷാദ് വ്യക്തമാക്കുന്നു.