സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടൻ ദുൽഖർ സൽമാൻ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും താരം തിളങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷഗങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താന്‍ നേരിടുന്ന പ്രശ്നത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍.
കര്വാന് (2018), ദി സോയ ഫാക്ടര്‍ (2019), ഇപ്പോള്‍ ചുപ്പ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചു എന്നുള്ള ചോദ്യത്തിനായിരുന്നു ദുൽകർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഇത് തനിക്ക് സന്തോഷകരമായ ഒരു പ്രശ്നമാണ്. എന്തുകൊണ്ടാണ് ഓരോ ഭാഷയിലും കൂടുതല്‍ സിനിമകള്‍ ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നു.
മലയാളത്തില്‍ ഒരു വലിയ ഓപ്പണിംഗ് ലഭിക്കുക, ഒരു വലിയ ഫൈനല്‍ നമ്പര്‍ ലഭിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ട്. അതുകൊണ്ട് തന്റെ ചില തീരുമാനങ്ങള്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കണം. പക്ഷേ ഹിന്ദിയിലോ തെലുങ്കിലോ തമിഴിലോ അങ്ങനെയല്ല. ഏത് തരത്തിലുള്ള സിനിമകളും ചെയ്യാം. ഒരു താരമായിട്ടല്ല, ഒരു നടനായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതൊരു വിചിത്രമായ യാത്രയാണ്, പക്ഷേ അതിന്റെ ഓരോ മിനിറ്റും താന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ദുല്‍ഖര്‍ സല്മാന് പറയുന്നത്.