മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ ഹേയ് സിനാമികയാണ് . തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഹേയ് സിനാമിക. എന്നാൽ ഇപ്പോൾ തനിക്ക് സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു കഥാപാത്രം ചെയ്യാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ഞാൻ ഒരിക്കലും എന്നിൽ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നെനിക്ക് തന്നെ സംശയമാണ്. എന്റെ അഭിനയം കാണുമ്ബോൾ കൈ ചലനം തെറ്റാണെന്നും സ്പിൻ തെറ്റാണെന്നുമൊക്കെ എനിക്ക് തോന്നാറുണ്ട്.കുട്ടിക്കാലം മുതൽ എനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്. ആ തോന്നൽ എന്നെ ആശങ്കപ്പെടുത്താറുണ്ട്.
അതുക്കൊണ്ട് ഞാൻ ഒരിക്കലും എന്നിൽ സന്തുഷ്ടനുമല്ല. പത്ത് വർഷത്തെ കരിയറിൽ ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വർഷത്തിൽ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. എപ്പോഴെങ്കിലും പബ്ലിക്കിൽ നിൽക്കുമ്ബോൾ ആളുകൾ എന്നെ ശ്രദ്ധിക്കാതിരുന്നാൽ വളരെ നല്ലത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തിൽ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടിൽ കുറച്ച് എളുപ്പമാണ്.