Latest News

നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി; ഒരു വിഷമം വിളിച്ച് പറഞ്ഞാൽ അദ്ദേഹം കഴിയുന്നത് പോലെ സഹായിക്കും: ബിജു പപ്പൻ

Malayalilife
നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി; ഒരു വിഷമം വിളിച്ച് പറഞ്ഞാൽ അദ്ദേഹം കഴിയുന്നത് പോലെ സഹായിക്കും: ബിജു പപ്പൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബിജു പപ്പൻ. നിരവധി സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പോത്തന്‍വാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, മാടമ്ബി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യന്‍ റുപ്പി, കസബ, പുത്തന്‍പണം തുടങ്ങി നിരവധി സിനിമകളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സുരേഷ് ​ഗോപിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

 ‘ഇപ്പോൾ എവിടെ പോയാലും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് സിനിമയിലൂടെയാണ്. ഒരുപക്ഷെ ഒരു കോടീശ്വരൻ റോഡിൽ കിട്ടന്നാൽ ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു കലാകാരനായത് കൊണ്ടാണ് എല്ലാവർക്കും എന്നോട് ഈ സ്നേഹം. ചെയ്ത സിനിമയിലൂടേയും കഥാപത്രത്തിലൂടേയും പ്രേക്ഷകരുടെ ഇടയ്ക്ക് അറിയപ്പെടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്’,

സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങൾ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തന് വലിയ താൽപര്യമാണ്’ നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. ഒരു വിഷമം വിളിച്ച് പറഞ്ഞാൽ അദ്ദേഹം കഴിയുന്നത് പോലെ സഹായിക്കും. അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായത്.

Actor biju pappan words about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES