Latest News

മമ്മൂക്കയുടെ അടുത്തെത്തണമെങ്കില്‍ പണക്കാരനായിട്ട് കാര്യമില്ല; തുറന്ന് പറഞ്ഞ് ബിജു പപ്പൻ

Malayalilife
മമ്മൂക്കയുടെ അടുത്തെത്തണമെങ്കില്‍ പണക്കാരനായിട്ട് കാര്യമില്ല; തുറന്ന് പറഞ്ഞ് ബിജു പപ്പൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബിജു പപ്പൻ. നിരവധി സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പോത്തന്‍വാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, മാടമ്ബി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യന്‍ റുപ്പി, കസബ, പുത്തന്‍പണം തുടങ്ങി നിരവധി സിനിമകളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബിജു. ഒരു അഭിമുഖത്തിലാണ് ബിജു മമ്മൂക്കയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്.

'സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധകൊടുക്കുന്നയാളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഒപ്പമുള്ളവരോടും ആരോഗ്യം ശ്രദ്ധിക്കാന്‍ അദ്ദേഹം പറയാറുണ്ട്. കഴിക്കുന്ന സമയത്ത് ആര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കാന്‍ അദ്ദേഹം പറയുന്നുണ്ടെങ്കില്‍ അയാള്‍ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യനാണ്. കാരണം അത്രയും അടുപ്പമുള്ളവരെയാണ് മമ്മൂക്ക ഭക്ഷണം കഴിക്കുന്ന സമയത്ത് ശ്രദ്ധിക്കുന്നത്. മമ്മൂക്കയുടെ അടുത്തെത്തണമെങ്കില്‍ പണക്കാരനായിട്ട് കാര്യമില്ല, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകരായിട്ടുള്ളവരെയാണ് മമ്മൂക്ക കൂടുതല്‍ പരിഗണിക്കുന്നത്. 

തന്റെ കഥാപാത്രങ്ങളെ പുകഴ്ത്തി പറയുന്നവരെ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. ഷോര്‍ട്ട് ഫിലിമുകള്‍, സീരീസുകള്‍ തുടങ്ങിയവയിലെ തമാശകളും അദ്ദേഹം ആസ്വദിക്കാറുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ട പലര്‍ക്കും അദ്ദേഹത്തിന്റെ ചിത്രത്തില്‍ തന്നെ വേഷം വാങ്ങിക്കൊടുക്കാറുമുണ്ട്. മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കെയറും സിനിമയോടുള്ള വലിയ താല്‍പര്യവുമാണ് അദ്ദേഹത്തെ ഈയൊരു നിലയിലെത്തിച്ചത്. അംബാസഡര്‍ കാറിന് കിട്ടിയ ലൈഫാണ് അദ്ദേഹത്തിന് ലഭിച്ചത്. എത്ര കാലം കഴിഞ്ഞാലും അത്രയും പ്രാധാന്യത്തോടെ തന്നെ നില്‍ക്കും.'- ബിജു പപ്പന്‍ പറഞ്ഞു.

Actor biju pappan words about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES