Latest News

നടന്‍ വിജയ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് വില്‍പ്പനയ്ക്ക്; 2.6 കോടി രൂപ വിലയി്്ട്ട് വില്പ്പനയ്‌ക്കെത്തിച്ച് ആഡംബര കാര്‍ ഡിലര്‍; തമിഴകത്ത് ചര്‍ച്ചയായി നടന്റെ കാര്‍

Malayalilife
 നടന്‍ വിജയ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് വില്‍പ്പനയ്ക്ക്; 2.6 കോടി രൂപ വിലയി്്ട്ട് വില്പ്പനയ്‌ക്കെത്തിച്ച് ആഡംബര കാര്‍ ഡിലര്‍; തമിഴകത്ത് ചര്‍ച്ചയായി നടന്റെ കാര്‍

റോള്‍സ് റോയ്സ് കാര്‍ വില്‍ക്കാനൊരുങ്ങി തമിഴ് സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ്. ഈ സംഭവം ആരാധകര്‍ക്കിടയിലും കാര്‍ പ്രേമികളള്‍ക്കിടയിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. കാറിന്റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. പ്രീമിയം കാര്‍ ഡീലര്‍ഷിപ്പായ എമ്പയര്‍ ഓട്ടോസ് ചെന്നൈ എന്ന അക്കൗണ്ടിലൂടെയാണ് കാര്‍ വില്‍പ്പനയ്ക്കെന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്.

ആഢംബര കാറുകളുടെ ഡീല്‍ നടത്തുന്ന സ്ഥാപനം എംപയര്‍ ഓട്ടോസിന്റെ കീഴിലാണ് വിജയിയുടെ കാര്‍ വില്‍പ്പനയ്ക്ക് വന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 2012 ല്‍ ആണ് നടന്‍ ഈ കാര്‍ വാങ്ങിയത്. വിജയ് കോടതിയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത് ഈ കാറിന്റെ ടാക്സിന്റെ പേരിലായിരുന്നു. അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തിയിരുന്നു. ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സഹതാരങ്ങളെ ഈ കാറില്‍ വിജയ് റൈഡിന് കൊണ്ടുപോയ വീഡിയോ വളരെ വൈറലായിരുന്നു. സംവിധായകന്‍ നെല്‍സണ്‍, ഡാന്‍സ് മാസ്റ്റര്‍ സതീഷ്, നായിക പൂജ ഹെഗ്‌ഡെ, അപര്‍ണ ദാസ് എന്നിവരെ ഈ കാറില്‍ റൈഡ് കൊണ്ടുപോയ വീഡിയോയായിരുന്നു വൈറല്‍.

മിനി കൂപ്പര്‍, ഇന്നോവ, ബിഎംഡബ്ല്യു ഉള്‍പ്പെടെ നിരവധി ആഢംബര കാറുകള്‍ സ്വന്തമായുളള നടനാണ് വിജയ്. 2.6 കോടി രൂപയാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കമ്പനി റോള്‍സ് റോയ്‌സ് ഗോസ്റ്റിനായി ആവശ്യപ്പെടുന്ന തുക. എന്നാല്‍ വിജയിയുടെ കാര്‍ തേടി ആവശ്യക്കാര്‍ എത്തിയോ എന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.

 

Read more topics: # വിജയ്
Actor Vijays Rolls Royce car is for sale

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES