Latest News

പോലീസ് കൈകാണിച്ചിട്ടും കാര്‍ അമിതവേഗത്തില്‍ നിര്‍ത്താതെ ഓടിച്ചു പോയി; കാറിലുളളത് താരപുത്രനാണെന്ന് അറിഞ്ഞതോടെ 500 രൂപ പിഴ ഈടാക്കി വിട്ടയച്ച് പോലീസ്; നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയുടെ അറസ്റ്റ് വൈറല്‍

Malayalilife
topbanner
  പോലീസ് കൈകാണിച്ചിട്ടും കാര്‍ അമിതവേഗത്തില്‍ നിര്‍ത്താതെ ഓടിച്ചു പോയി; കാറിലുളളത് താരപുത്രനാണെന്ന് അറിഞ്ഞതോടെ 500 രൂപ പിഴ ഈടാക്കി വിട്ടയച്ച് പോലീസ്; നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയുടെ അറസ്റ്റ് വൈറല്‍

പൊതുവേ സമൂഹത്തില്‍ അറിയപ്പെടുന്നവരെ തൊടാന്‍ പോലീസിന് അല്പം മടിയാണ്. തൊപ്പി തെറിക്കാന്‍ കാരണം വേറൊന്നും വേണ്ട എന്നതിനാല്‍ തന്നെ സെലിബ്രിറ്റികളോ കുടുംബക്കാരോ ഉള്‍പെടുന്ന സംഭവങ്ങള്‍ പോലീസ് ഇലയ്ക്കും മുള്ളിനും കേടില്ലാതെയാണ് തീര്‍ക്കുന്നത്. അതേസമയം തങ്ങളെ വെട്ടിച്ച് പാഞ്ഞ ആഡംബരക്കാര്‍ സിനിമാ സ്റ്റൈലില്‍ ചേയ്‌സ് ചെയ്ത് പിടിച്ച പോലീസ് കാറിലുണ്ടായിരുന്നത് താരപുത്രനാണെന്ന് അറിഞ്ഞ് 500 രൂപ പിഴ ഈടാക്കി വിട്ടയച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ കാറോടിച്ചുപോയ സംഭവത്തിലെ പ്രതി നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആണ്. 24കാരനായ അക്ഷയെ ഇന്നലെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. ഇന്നരെ രാവിലെ കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തുകയായിരുന്ന പൊലീസ്, അമിത വേഗത്തിലെത്തിയ ആഡംബര കാറിനു കൈകാണിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താതെ അകത്തുള്ള ആള്‍ ഓടിച്ചുപോകുകയായിരുന്നു. 

വാഹനം നിര്‍ത്താതെ പോയതോടെ സംശയം തോന്നിയ ഹൈവേ പൊലീസ് വിവരം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് അടിമാലി സെന്റര്‍ ജംക്ഷനില്‍ കാര്‍ തടയാനായി പൊലീസ് നിലയുറപ്പിച്ചു. പൊലീസിന്റെ നാടകീയ നീക്കം കണ്ട് പ്രദേശവാസികളും വ്യാപാരികളും കാഴ്ചക്കാരായെത്തി. പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തിയതോടെ പൊലീസ് വാഹനം തടയുകയും ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാര്‍ പിടിച്ചെടുത്ത് പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്ക് വിടുകയും ചെയ്തു. ഗതാഗത നിയമം ലംഘിച്ച് കാറോടിച്ച താരപുത്രനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് ബാബുരാജിന്റെ മകനാണെന്നു മനസ്സിലായത്. കാര്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അമിത വേഗത്തിനു പിഴ ഈടാക്കി അക്ഷയ്‌യെ വിട്ടയച്ചു. 500 രൂപയാണ് പിഴ ഈടാക്കിയത്. വാഹനം നിര്‍ത്താന്‍ കൈകാണിച്ചതു താന്‍ കണ്ടില്ലെന്നാണ് അക്ഷയ് സംഭവത്തിനു ശേഷം പ്രതികരിച്ചത്. ബാബുരാജിന്റെ ആദ്യവിവാഹബന്ധത്തിലുള്ള മകനാണ് അക്ഷയ്. ബാബുരാജിന് ആദ്യ വിവാഹത്തില്‍ അക്ഷയെ കൂടാതെ മറ്റൊരു മകനുമുണ്ട്. ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷമാണ് താരം നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകനും മകളുമാണ് നടനുള്ളത്. അതേസമയം അക്ഷയ്‌നെ പോലീസ് പിടിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കയാണ്. സാധാരണക്കാരനാണ് പോലീസിനെ വെട്ടിച്ച് പാഞ്ഞതെങ്കില്‍ അവനെ കാത്തിരിക്കുന്നത് കസ്റ്റഡി മരണമായേനെ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയരുന്നത്

Read more topics: # Actor Baburaj,# Arrest,# Akshay
Son of Actor Baburaj got arrested

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES