റിസോർട്ട് പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന ആരോപണത്തിന് പ്രതികരണമായി ബാബുരാജ് രംഗത്ത്. കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ യാതൊരു കഴമ്പുമില്ല. കോടതിയെ അരുണിനെ ഏൽപിച്ച റിസോർട്ടിനു 11 മാസത്തോളം വാടക ലഭിക്കാതായതോടെ സമീപിച്ചിരുന്നു. കോടതി ഇടപെട്ട് അയാളെ റിസോർട്ട് നടത്തിപ്പിൽ നിന്ന് വിലക്കി ഉത്തരവിട്ടിരുന്നു. അരുണിനെതിരെ കൊടുത്ത പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ബാബുരാജ് തുറന്ന് പറയുകയാണ്.
സ്റ്റാഫുകൾക്ക് താനാണ് ശമ്പളം നൽകിയത്. തന്റെ സ്ഥലം കിടന്ന് നശിക്കുന്നത് കണ്ട് വീണ്ടും പൈസ മുടക്കി അറ്റകുറ്റപ്പണികൾ ചെയ്ത് റിസോട്ട് നന്നാക്കിയെടുത്തു. 67 ലക്ഷം രൂപയാണ് മുടക്കിയത്. റിസോർട്ട് വീണ്ടും ഉപയോഗപ്രദമായതോടെ അയാൾ വീണ്ടും വന്നു. അയാൾ മുടക്കിയ പണം തിരികെ കൊടുത്തില്ലെങ്കിൽ തനിക്കെതിരെ നീങ്ങുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയതായും ബാബുരാജ് വ്യക്തമാക്കി.