Latest News

ഒറ്റയ്ക്ക് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി; അവരുടെ കണ്ണീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം; താര കല്യാണിന് പിന്തുണ നല്‍കി നടന്‍ ആദിത്യന്‍ ജയന്‍

Malayalilife
 ഒറ്റയ്ക്ക് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി; അവരുടെ കണ്ണീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം; താര കല്യാണിന് പിന്തുണ നല്‍കി നടന്‍ ആദിത്യന്‍ ജയന്‍

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് താര കല്യാണ്‍. അടുത്തിടെ നടന്ന മകളുടെ വിവാഹത്തിന്റെ ഒരു വീഡിയോയിലെ രംഗം ഫോട്ടോയാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ താര ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് പൂര്‍ണ പിന്തുണ നല്‍കി കൊണ്ട് നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒറ്റയ്ക്ക് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി എന്നും ദിവസങ്ങള്‍ ആകും മുന്നേ അവരുടെ കണ്ണീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം എന്നും ആദിത്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം :

ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുളട കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് അമ്മക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകും മുന്നേ അവരുടെ കണ്ണീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.

അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാധ്യമം നല്ലതാണ്. നല്ല കാര്യത്തിന് അവര്‍ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വീടൂ. പാവം സ്ത്രീ, പാവം അമ്മ. അന്തസായി മക്കളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടെ നിങ്ങള്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തക്കളെ. ജീവക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. ആദിത്യന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ പൊട്ടിത്തെറിച്ചാണ് നടി താരാ കല്യാണ്‍ രംഗത്ത് എത്തിയിരുന്നത്. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വീഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് താര കല്യാണ്‍ രംഗത്തെത്തിയത്. ഇതു ചെയ്തവരെ വെറുക്കുന്നതായും അവര്‍ക്ക് ജീവിതത്തിലൊരിക്കലും താന്‍ മാപ്പ് കൊടുക്കില്ലെന്നും താര പറയുന്നു.

Actor Adithyan jayan give support to Tharan kalyan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക