Latest News

ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു; അവശനാകാൻ കഴിച്ചത് 10 ഉറക്ക ഗുളികകൾ; നടൻ ആദിത്യൻ ജയന്റെ ആരോഗ്യ സ്ഥിതി അറിയിച്ച് ഡോക്ടർമാർ

Malayalilife
ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു; അവശനാകാൻ കഴിച്ചത് 10 ഉറക്ക ഗുളികകൾ; നടൻ  ആദിത്യൻ ജയന്റെ ആരോഗ്യ സ്ഥിതി അറിയിച്ച്  ഡോക്ടർമാർ

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. താരദമ്പതികളുടെ വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനെ ആദിത്യന്‍ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവ് അറിഞ്ഞതോടെയാണ് അമ്പിളീദേവി അഭിനയത്തില്‍ നിന്നും പിന്മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വര്ഷം തന്നെയാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്. എന്നാൽ അടുത്തിടെയായിരുന്നു ഇരുവരുടെയും കുടുംബ ജീവിതത്തിലെ അസ്വാസ്ത്യങ്ങൾ പുറം ലോകം അറിഞ്ഞതും. കഴിഞ്ഞ ദിവസമായിരുന്നു നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതും. എന്നാൽ ഇപ്പോൾ 
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആദിത്യൻ ജയന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരിക്കുകയാണ്. 

10 ഉറക്ക ഗുളികകൾ ആദിത്യൻ കഴിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ ഇപ്പോൾ തുറന്ന് പറയുകയാണ്. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു. ഉറക്ക ​ഗുളികകൾ കഴിച്ചതുകൊണ്ടാണ് ആദിത്യൻ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗുളിക കഴിച്ചതു കൊണ്ടാണ് കാറിൽ നിന്ന് കണ്ടെത്തുമ്പോൾ ആദിത്യന് ബോധക്ഷയം ഉണ്ടായിരുന്നത്. ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി.

കാറിൽ ഞരമ്പു മുറിച്ചനിലയിൽ സ്വരാജ് റൗണ്ട് നടുവിലാൽ പരിസരത്തു  അവശനായി കിടക്കുകയായിരുന്നു. രക്ഷിക്കാനെത്തിയവരോട് ആദിത്യൻ  എനിക്ക് മരിക്കണം..എന്നായിരുന്നു തുറന്ന് പറഞ്ഞിരുന്നത്. കാർ കാനയിലേക്ക് ചരിഞ്ഞു നിൽക്കുന്ന നിലയിലാണ്  ശ്രദ്ധയിൽപ്പെടുന്നത്.  കൈ ഞരമ്പ് മുറിച്ച നിലയിൽ പിന്നീട് വന്നു നോക്കിയപ്പോഴാണ് താരത്തെ കാറിനുള്ളിൽ കണ്ടെത്തുന്നത്. കാറിനകത്ത് ഒരാളെ സംശയകരമായി കണ്ടവർ രാത്രി ഏഴരയോടെ  പൊലീസിനെ വിവരമറിയിച്ചു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.

Actor Adithyan jayan health condition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക