Latest News

അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

Malayalilife
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം;  കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

വിവാഹിതരായത് മുതല്‍  സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. lആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. താരദമ്പതികളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്പിളിയും ആദിത്യനും ജീവിതത്തിലും ഒന്നിച്ചത്.

ആദിത്യന്റെയും അമ്പിളിയുടെയും രണ്ടാം വിവാഹ വാര്‍ഷികമാണിന്ന്. വിവാഹ വാര്‍ഷികത്തില്‍ കുടുംബത്തിനൊപ്പമുളള ആദിത്യന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവരുടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വൈറലാകാറുണ്ട്. ആദിത്യന് പുറമെ അമ്പിളിയും പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ എത്തിയിരുന്നു. രണ്ടുമക്കളും താരദമ്പതികളും ആരാധകർക്കു എന്നും വിരുന്നുമായി എത്താറുണ്ട്. വിവാഹവാര്ഷികത്തിലും പുതിയ ചിത്രങ്ങൾ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇരുവരെയും ഒന്നിച്ചത് മുതൽ പ്രേക്ഷകർ ഏറെ ശ്രെദ്ധ കൊടുക്കാറുണ്ട്. ആദിത്യനൊപ്പമുളള രണ്ട് ചിത്രങ്ങളാണ് അമ്പിളിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വട്ടവും പ്രേക്ഷരെ ആകർഷിക്കാൻ ദമ്പതികൾക് സാധിച്ചു.

നായികയായും സഹനടിയായുമെല്ലാം അമ്പിളി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയിരുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രം സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. അന്നുമുതൽ തന്നെ പ്രേക്ഷകപ്രീതി നേടിയ നടി കൂടിയാണ് അമ്പിളി. തുടര്‍ന്ന് 2003ല്‍ പുറത്തിറങ്ങിയ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലെ നടിയുടെ വികലങ്ക റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമായ അമ്പിളി ദേവി ദൂരദര്‍ശനിലെ താഴ്വാര പക്ഷികള്‍ എന്ന സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലെ തന്‌റെ പേര് ആദിത്യന്‍ മാറ്റിയിരുന്നു. ജയന്‍ എസ് എസ് എന്നാണ് നടന്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിന് പേര് നല്‍കിയിരിക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിരുന്നു നടന്‍. എന്നാല്‍ മിനിസ്‌ക്രീന്‍ രംഗത്തുകൂടിയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി ആദിത്യന്‍ മാറിയത്. 

Actor adithyan jayan and ambili devi second wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക