സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും തമ്മില്‍ എന്താണ് ബന്ധമെന്ന് മലയാളികള്‍ തിരക്കാന്‍ തുടങ്ങിയിട്ട് കാലമേറയായി. ഭാര്യയുമായി അകന്നുകഴിയുന്ന ഗോപിസുന്ദര്‍ അഭയക്കൊപ്പം ലിവിങ്ഗുഗെദറിലാണെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ അഭയ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അഭയ തന്റെയും ഗോപിസുന്ദറിന്റെയും ബന്ധവും പ്രണയവുമെല്ലാം തുറന്നുപറഞ്ഞിരിക്കയാണ്.
വാലന്റൈന്‍സ് ഡേയില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അഭയ ഗോപിസുന്ദറുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തിയത്. 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നാണ് പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ട് ഗായിക പോസ്റ്റ് ചെയ്തത്. ഇതോടെ ഗോപിയുമായുള്ള തന്റെ ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്കും അഭയ വിരാമമിട്ടിരിക്കയാണ്.
2008 മുതല്‍ 2019 വരെ എന്ന വാചകത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി ഞാന്‍ എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്. ഞാന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ടെന്ന് അഭയ പറയുന്നു.
അദ്ദേഹത്തിനു മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്.. ഞങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു എന്നും അഭയ കൂട്ടിച്ചേര്‍ക്കുന്നു. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കീപ്പ് എന്നോ കാമുകിയെന്നോ വിളിക്കാം. കുലസ്ത്രീകള്‍ക്ക് എന്നെ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവള്‍ എന്നും വിളിക്കാം. ഒളിച്ചോട്ടങ്ങള്‍ മടുത്തു.. ഇനി പേടിച്ചോടാന്‍ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന പൊങ്കാലകള്‍ക്ക് സ്വാഗതം.. എന്തായാലും ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഗോപിസുന്ദറും അഭയയുമായുള്ള ബന്ധം സിനിമാസംഗീത ലോകത്ത് പരസ്യമാണെങ്കിലും ആരാധകരില്‍ പലര്‍ക്കും അറിയില്ല. മുമ്പ് ഒരുമിച്ച് 9 വര്‍ഷങ്ങള്‍ എന്ന അടികുറിപ്പോടെ ഗോപിസുന്ദര്‍ അഭയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഈ ചിത്രം കണ്ട് അഭയ ഹിരണ്‍മയി ആണ് ഗോപിയുടെ ഭാര്യ എന്ന് കരുതി പലരും ആശംസകളുമായി എത്തി. എന്നാല്‍ പിന്നീട് ഈ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്ത് ഗോപിക്കെതിരെ ആഞ്ഞടിച്ച് അദ്ദേഹത്തിന്റെ യഥാര്‍ഥ ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു.
എങ്ങനെയാണ് ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കുക..... ഇത് ശരിയാണെങ്കില്‍ ... ഇതുവരെ കോടതിയെ അയാള്‍ ഇക്കാര്യം അറിയിച്ചിട്ടില്ല.. എന്നിരുന്നാലും ഇത്രകാലം ഒരാളെ കൂടെ കൂട്ടിയതിന് ആശംസകള്‍ എന്നാണ് ഗോപീസുന്ദറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രിയാ ഗോപീസുന്ദര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വര്‍ഷങ്ങളായി ഗോപിയും ഭാര്യയും ഒരുമിച്ചല്ല ജീവിക്കുന്നത്്. എന്നാല്‍ ഡിവോഴ്‌സും നേടിയിട്ടില്ല. നിയമപരമായി ഡിവോഴ്‌സ് നേടാനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്നാണ് സൂചന. പ്രിയ ഇപ്പോള്‍ രണ്ടു മക്കളുമൊത്ത് ചെന്നൈയിലാണ് താമസിക്കുന്നത്. ഇതിന് പിന്നാലെ ഗോപിസുന്ദറും അഭയയുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.