Latest News

മൂന്നാം വിവാഹത്തിനൊരുങ്ങി ആമിര്‍ ഖാന്‍?; കാമുകി ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍ 

Malayalilife
 മൂന്നാം വിവാഹത്തിനൊരുങ്ങി ആമിര്‍ ഖാന്‍?; കാമുകി ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍ 

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനാകാ നൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഗൗരി സ്പ്രാറ്റുമായി താരം പ്രണയത്തിലാണ്. വരാനിരിക്കുന്ന ജൂലൈ 5ന് ആമിറിന്റെ വസതിയില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ ഇരുവരും നിയമപരമായി വിവാഹിതരാകുമെന്നാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകള്‍. ആഡംബര പൂര്‍ണ്ണമായ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇത്. 

തന്റെ അറുപതാം ജന്മദിന ആഘോഷത്തിനിടെയാണ് ആമിര്‍ ഖാന്‍ ഗൗരിയെ ഔദ്യോഗികമായി ലോകത്തിന് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും ലിവിങ് ടുഗെദറിലായിരുന്നു. ഗൗരിയും ആമിര്‍ ഖാനും പൊതുവേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരുടെയും പ്രണയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായത്. ഗൗരിയെ തനിക്ക് കഴിഞ്ഞ 25 വര്‍ഷമായി അറിയാമെന്നും എന്നാല്‍ ഒന്നര വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും ആമിര്‍ ഖാന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. 

വിവാഹമോചന ശേഷവും മുന്‍ ഭാര്യമാരായ റീന ദത്ത, കിരണ്‍ റാവു എന്നിവരുമായി നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ആമിര്‍ ഖാന്‍ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.. 'സിത്താരെ സമീന്‍ പര്‍' എന്ന ചിത്രമാണ് ആമിര്‍ ഖാന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം 'ചാമ്പ്യന്‍സിന്റെ' ബോളിവുഡ് റീമേക്കായിരുന്നു ഈ ചിത്രം.

Aamir Khans Wedding Date Is Out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES