Latest News

ബോളിവുഡ് രാജാക്കന്മാരായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും തമ്മിലുള്ള പിണക്കം പഴങ്കഥയായി മാറി; ഇരുവരും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു

Malayalilife
topbanner
ബോളിവുഡ് രാജാക്കന്മാരായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും തമ്മിലുള്ള പിണക്കം പഴങ്കഥയായി മാറി; ഇരുവരും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു

ബോളിവുഡ് രാജാക്കന്‍മാരായ ഷാരൂഖാനും ആമീര്‍ഖാനും തമ്മിലുള്ള പിണക്കം മാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഇരുവരും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ഇരുതാരങ്ങളുടെയും ആരാധകര്‍ ഹാപ്പിയായത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം പുറത്തുവിട്ടത്. ഖാന്‍മാര്‍ മാത്രമല്ല യുവതാരങ്ങളും ഒരൊറ്റ ഫ്രെയിമിനുള്ളിലുണ്ട്.

ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, ദീപികാ പദുകോണ്‍, രണ്‍വീര്‍ സിംഗ്, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് കരണിനൊപ്പമുള്ള ചിത്രത്തിലുള്ളത്. ആമീറും ഷാരൂഖും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് അടിവരയിടുകയാണ് ഈ ചിത്രം. ബോളിവുഡിലെ പ്രണയ ജോടികളായ ആലിയയും റണ്‍ബീറും ദീപികയും രണ്‍വീറുമൊക്കെ കിടിലന്‍ ലുക്കിലാണുള്ളത്. പ്രണയം വേര്‍പിരിഞ്ഞ ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുന്നവരാണ് റണ്‍ബീറും ദീപികയും. പ്രണയം തകര്‍ന്നതിന് ശേഷവും ഇരുവരും സിനിമയിലൂടെ ഒന്നിച്ചിരുന്നു. രണ്‍വീറും ആലിയയുമാണ് കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലെ താരങ്ങള്‍. റണ്‍ബീറിനൊപ്പം അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില്‍ ആലിയയാണ് നായിക.

Read more topics: # Shahrukh Khan,# Aamir Khan,# discordance
Shahrukh Khan,Aamir Khan,discordance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES