വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിലൂടെ ദിവ്യ ഉണ്ണി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു.2013-ൽ മുസാഫിർ എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ഒടുവിൽ അഭിനയിച്ചത്.ആകാശ ഗംഗയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം 15 ന് ഒളപ്പമണ്ണ മനയിൽ ആരംഭിക്കും. ആദ്യഭാഗത്തിൽ നായിക നായകന്മാരായി അഭിനയിച്ചത് റിയാസും ദിവ്യ ഉണ്ണിയുമാണ്.റിയാസും രണ്ടാംഭാഗത്തിലുണ്ട്. ആകാശഗംഗ മികച്ച വിജയം നേടിയ ഹൊറർ ചിത്രമായിരുന്നു.വിനയന്റെ കല്യാണസൗഗന്ധിക(1996)ത്തിലൂടെയാണ് ദിവ്യഉണ്ണി നായികയായത്.
2002 ൽ അമേരിക്കൻ മലയാളിയായ ഡോ. സുധീർ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റിൽ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.ഹൂസ്റ്റണിൽ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണിപ്പോൾ ദിവ്യാ ഉണ്ണി.
ഇതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരി നാലിനാണ് യു.എസ് നഗരമായ ഹൂസ്റ്റണിൽവെച്ച് ദിവ്യ ഉണ്ണിയും അരുൺ കുമാറും വിവാഹിതരായത്. എൻജിനീയറായ അരുൺ നാലുവർഷമായി ഹൂസ്റ്റണിലാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുൺ.