ദക്ഷിണേന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകള്‍ തിയറ്റര്‍ റിലീസിനു മുമ്പെ ഡിജിറ്റലായി നേരിട്ട് കേബിള്‍ ടിവി വഴി വീടുകളിലേക്കെത്തിക്കാവുന്ന സംരംഭം അവതരിപ്പിച്ചിരിക്കുന്നു. സി ഹോം സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ആദ്യ ചിത്രം ഷെയിന്‍ നിഗത്തിന്റെ 'വലിയപ്പെരുന്നാള്‍' റിലീസ് ചെയ്യതു. പിഎംപിടി ഡിജിറ്റലായി ചിത്രം അപ്ലോഡ് ചെയ്യുന്നു. എംഎസ്ഒ ഇത് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ ചാനലുകള്‍ക്ക് സമയാസമയങ്ങളില്‍ 'മൂവി-ഓണ്‍-ഡിമാന്‍ഡ്' ആയി ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ ഒരുക്കി വയ്ക്കുന്നു. ദിവസവും മൂന്ന് പ്രദര്‍ശനമുണ്ടാകും.
(രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് ) 100 രൂപ മുടക്കുന്ന കേബിള്‍ നെറ്റ്വര്‍ക്ക് വരിക്കാരന് ഇതില്‍ ഏത് ഷോ വേണമെങ്കിലും കാണാം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമം വഴി 200 രൂപ മുടക്കി മൂന്ന് ദിവസം ഷോയും കാണാം. 'ഗൂഗിള്‍ പ്ലേ സ്റ്റോര്‍' പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.panchamimedient.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.കേരളത്തില്‍ നിലവില്‍ കേബിള്‍ ടിവി നെറ്റ്വര്‍ക്കില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. ഇപ്പോള്‍ 35 ലക്ഷം വീടുകളില്‍ എത്തിച്ചിട്ടുണ്ട്. കേരള വിഷന്‍, ഭൂമിക, മലനാട്, കെസിഎല്‍, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്.