Latest News

വിവാഹ മോചനത്തിന് ആവശ്യമുന്നയിച്ചത് വിദേശത്ത് ജോലിക്ക് പോകണമെന്ന് പറഞ്ഞ്; കൊച്ചിയിൽ കൂടെ താമസിച്ചിരുന്നത് തലശ്ശേരിക്കാരൻ; അവസാനമായി കണ്ടത് നെട്ടൂരുകാരൻ; യൂട്യാബ് വ്‌ളോഗർ നേഹയുടെ മരണത്തിൽ ദുരൂഹത

Malayalilife
വിവാഹ മോചനത്തിന് ആവശ്യമുന്നയിച്ചത് വിദേശത്ത് ജോലിക്ക് പോകണമെന്ന് പറഞ്ഞ്; കൊച്ചിയിൽ കൂടെ താമസിച്ചിരുന്നത് തലശ്ശേരിക്കാരൻ; അവസാനമായി കണ്ടത് നെട്ടൂരുകാരൻ; യൂട്യാബ് വ്‌ളോഗർ നേഹയുടെ മരണത്തിൽ ദുരൂഹത

ച്ചയ്ക്ക് 1.30 തോടെ ഭക്ഷണം വാങ്ങാൻ പോകും വരെ അവൾ സന്തോഷത്തിലായിരുന്നു.ഒരു പെങ്ങളെപ്പോലെ കരുതിയിരുന്നവൾ.. എന്തിനിത് ചെയ്തു എന്ന് എത്തും പിടിയുമില്ല. യുട്യൂബ് വ്ലമാഗറും മോഡലുമായ കണ്ണൂർ സ്വദേശി നേഹയെ (27) അവസാനമായി കണ്ട നെട്ടൂർ സ്വദേശി സനോജ് പൊലീസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.

എറണാകുളം പോണേക്കര ജവാൻ ക്രോസ് റോഡിലെ മെർമേഷ് അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ നേഹയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭക്ഷണം വാങ്ങാൻ പോയി താൻ തിരിച്ചെത്തിയപ്പോൾ ഫ്‌ളാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും ഫോൺ എടുക്കാതായതോടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നെന്നും ഉടൻ പൊലീസിനെ വിവരമറിയിച്ചുവെന്നുമാണ് സംഭവത്തെക്കുറിച്ച് സനോജ് വിശദമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേഹയ്ക്കൊപ്പം താമസിച്ചിരുന്ന തലശേരി സ്വദേശി സിദ്ധാർത്ഥ് സ്ഥലത്തില്ലായിരുന്നു.നേഹയ്ക്ക് ആത്യവശ്യസഹായങ്ങൾക്കായി സിദ്ധാർത്ഥ് തന്നെയാണ് സനോജിനെ ചുമതലപ്പെടുത്തിയത്.സിദ്ധാർത്ഥും സനോജും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു.6 മാസത്തോളമായി സിദ്ധാർത്ഥും നേഹയും ലിവിങ്ടുഗതർ ബന്ധം തുടർന്നിരുന്നു.അടുത്തിടെ തങ്ങൾ വിവാഹിതരാവുമെന്നാണ് ഇരവരും അടുപ്പക്കാരെ അറിയിച്ചിരുന്നത്.

താനുമായി 6 മാസമായി നേഹ ഒരു ബന്ധവും ഇല്ലായിരുന്നെന്നും വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും അതിനാൽ വിവാഹ ബന്ധം വേർപെടുത്തണമെന്ന് നേഹ ആവശ്യപ്പെട്ടിരുന്നെന്നും നേഹയുടെ മരണം അറിഞ്ഞ് കൊച്ചിയിലെത്തിയ ഭർത്താവ്് നിധിൻ പൊലീസിൽ വ്യക്തമാക്കിയിരുന്നു.

അത്മഹത്യചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.മൃതദേഹം ഇൻക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കോവിഡ് പോസിറ്റിവായിരുന്നു. എളമക്കര പൊലീസാണ് സംഭവത്തിൽ അന്വഷണം നടത്തുന്നത്.

Read more topics: # youtube vlogger neha death
youtube vlogger neha death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES