മലയാളികളുടെ ഗാനഗന്ധവര്‍വ്വനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് ഒരുവട്ടമെങ്കിലും പാടാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. യേശുദാസിന്റെ പാട്ടുജീവിതം എല്ലാവര്‍ക്കും പരിചതമാണെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ പറ്റി ആരാധകര്‍ക്ക് അത്ര പിടിയില്ല. തിരുവനന്തപുരം സ്വദേശിനി പ്രഭയാണ് യേശുദാസിന്റെ ഭാര്യ. ഇവര്‍ പ്രണയിച്ച് കെട്ടിയതാണെന്ന് പോലും അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം. ദാസേട്ടന്റെ സ്വകാര്യ ജീവിതത്തിലെ കൗതുകകരമായ കാര്യങ്ങള്‍ നമ്മുക്ക് നോക്കാം.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഫോര്‍ട്ട് കൊച്ചിക്കാരനായ യേശുദാസും തിരുവനന്തപുരം സ്വദേശിനിയായ പ്രഭയും കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും. എട്ടാം ക്ലാസില്‍ വച്ചാണ് പ്രഭ ആദ്യമായി യേശുദാസിന്റെ ഒരു പാട്ട് റേഡിയോയില്‍ കേള്‍ക്കുന്നത്. പിന്നീട് ഗാനമേളയുമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേരില്‍ കണ്ടു. നാട്ടിലെ സമ്പന്ന കുടുംബാംഗമായിരുന്നു പ്രഭ. ഒരിക്കല്‍ പള്ളിപ്പരിപാടിയില്‍ ഗാനമേളയ്ക്ക് പാടാന്‍ യേശുദാസ് എത്തിയപ്പോഴാണ് പാട്ടിനൊപ്പം പാട്ടുകാരനും പ്രഭയുടെ മനസ്സിലേക്ക് കയറിയത്. പ്രഭ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ബന്ധു വഴി യേശുദാസ് പ്രഭയുടെ വീട്ടിലെത്തി. അന്ന് പരസ്പരം സംസാരിച്ചു. പിന്നീട് ലാന്‍ഡ് ഫോണിലൂടെ കൂടുതല്‍ അടുത്തു. ഇതിന് ശേഷം യേശുദാസ് പ്രഭയുടെ വീട്ടില്‍ പെണ്ണാലോചിച്ച് എത്തുകയായിരുന്നു. 'എസ്റ്റേറ്റും പണവും കണ്ടിട്ടല്ല പ്രഭയെ ഇഷ്ടപ്പെട്ടത്. അവളെ മാത്രം തന്നാല്‍ മതി' എന്നാണ് യേശുദാസ് പ്രഭയുടെ വീട്ടില്‍ പറഞ്ഞത്. വീട്ടില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും അതൊക്കെ തരണം ചെയ്ത് 1970ല്‍ ഇവര്‍ വിവാഹിതരായി. പ്രഭയുടെ 18 വയസിലായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞെങ്കിലും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഏഴുവര്‍ഷമാണ് ദമ്പതികള്‍ കാത്തിരുന്നത്. ഒട്ടെറെ പ്രയാസങ്ങളും ഈ സമയത്ത് അനുഭവിച്ചു. വിനോദാണ് ദമ്പതികളുടെ ആദ്യത്തെ കണ്‍മണി, വിജയും വിശാലും പിന്നാലെയെത്തി. മക്കള്‍ക്കെല്ലാം പ്രഭയാണ് പേരിട്ടത്. വിജയുടെ ഇഷ്ടം പാട്ടിനോടായിരുന്നു. 41 വയസായിട്ടും ഏറ്റവും മൂത്ത മകന്‍ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. മകന്റെ വിവാഹത്തിനായിട്ടാണ് ഇവര്‍ കാത്തിരിക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന കുടുംബമാണ് ഇവരുടേത്. ശബരിമലയില്‍ പോകണമെന്നത് പ്രഭയുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്.
തന്റെ വിഷമങ്ങള്‍ പുറത്തുകാണിക്കാത്ത ആളാണ് ദാസേട്ടന്‍ എന്ന് പ്രഭ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ മരണസമയത്തൊന്നും പൊട്ടിക്കരഞ്ഞ് കണ്ടിട്ടില്ല പക്ഷേ പലപ്പോഴും അമ്മയെയും സഹോദരങ്ങളെയും പറ്റി പറയുമ്പോള്‍ കണ്ണുനിറയാറുണ്ട്. കല്യാണം കഴിഞ്ഞ് ഇത്ര വര്‍ഷങ്ങളായെങ്കിലും ഇതുവരെ ഞങ്ങള്‍ പിണങ്ങിയിരുന്നിട്ടില്ലെന്ന് പ്രഭ പറയുന്നു. ഇതുവരെ അദ്ദേഹം എനിക്കു സാധിച്ചുതരാത്ത മോഹങ്ങളുമില്ല. പരിഭവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ മാറും. ചാച്ചന്‍ എന്നാണ് പ്രഭ യുശേദാസിനെ വിളിക്കാറ്. യേശുദാസ് തന്റെ എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുന്നത് മൂകാംബിക ക്ഷേത്ര സന്നിധിയില്‍ പാടിയാണ്. അച്ചടക്കമുള്ള ജീവിതമാണ് യേശുദാസിന്റേത്.. 2016 ആഗസ്റ്റ് മുതല്‍ പരിപൂര്‍ണ വെജിറ്റേറിയനാണ് യേശുദാസ്. കൊച്ചുമക്കളായ അമേയയും അവ്യാനുമാണ് തങ്ങളുടെ ഇപ്പോഴത്തെ വലിയ സന്തോഷമെന്നും പ്രഭ പറയുന്നു.