ചലചിത്ര നടന്‍ വിജയ് അറസ്റ്റില്‍ . മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് താരത്തെ ആദായ നികുതി വകുപ്പ് കസ്റ്റടിയില്‍ എടുത്തത് . ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് താരത്തെ കസ്റ്റടിയില്‍ എടുത്തിരിക്കുന്നത് .
എം .ജി എസ് എന്റെര്‍ടെയിന്‍മെന്റ് നിര്‍മിച്ച വിജയുടെ 'ബിഗില്‍ ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് താരത്തെ ചോദ്യം ചെയ്യുന്നത് എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് രാവിലെ മുതല്‍ റെയ്ഡ് നടത്തിവരുകയായിരുന്നു.
ഇത് കൂടാതെ പ്രൊഡ്യൂസര്‍ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ ഓഫീസിലും വീടിലുമായി പരിശോധനകള്‍ തുടരുകയാണ് . ആദായ നികുതി വകുപ്പിന്റെ കസ്റ്റടിയില്‍ നടന്‍ വിജയ് തുടരുന്നതിനാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് .