Latest News

മലയാള സിനിമയുടെ തീപ്പെട്ടിക്കൊള്ളി ഇപ്പോൾ നാടകനടി; നടി ഭാവ്ന പാനിയുടെ ജീവിതം

Malayalilife
മലയാള സിനിമയുടെ തീപ്പെട്ടിക്കൊള്ളി ഇപ്പോൾ നാടകനടി; നടി ഭാവ്ന പാനിയുടെ ജീവിതം

 

ചിലരൊക്കെ വർഷങ്ങളോളം സിനിമയിൽ നിന്നാലും കിട്ടാത്ത സ്വീകാര്യത ചിലർ സിനിമയിലേക്ക് വന്ന ഉടൻ ലഭിക്കും. ചിലപ്പോൾ ആദ്യ സിനിമയിൽ തന്നെ പേക്ഷകരുടെ മനസിൽ കയറി പിടിക്കും. അങ്ങനെ ഒരുപാടുപേർ മലയാളത്തിലുണ്ട്. അന്യഭാഷാ അഭിനേതാക്കൾ ആണെങ്കിലും അവർക്ക് മലയാളത്തിൽ നല്ല സ്വീകാര്യതയാണ്. അതുപോലെ ഒരു നടി മലയാളത്തിൽ ഉണ്ട്. യഥാർത്ഥ പേര് പറഞ്ഞാൽ ചിലപ്പോൾ മനസിലാക്കാൻ പാടായിരുക്കും. കഥാപാത്രത്തിന്റെ പേര് പറഞ്ഞാലും മനസിലാക്കാൻ പാടായിരിക്കും. പക്ഷേ ഒരു പേര് പറഞ്ഞാൽ എല്ലാ മലയാളികൾക്കും മനസിലാവും. മലയാളത്തിൽ ഒരേയൊരു തീപെട്ടികൊള്ളിയെ ഉള്ളു. അത് മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് വെട്ടത്തിലാണ്.

വെട്ടത്തിലെ ദിലീപിന്റെ നായികാ വേഷമായ വീണ എന്ന കഥാപാത്രം ചെയ്ത ഭാവ്‌ന പാനിയാണ്. മനോഹരമായ പാട്ടുകളും ഇന്നും ചിരിപ്പിക്കുന്ന ഡയലോഗുകളുമാണ് സിനിമയിലെ ഹൈലറ്റ്. കലാഭവന്‍ മണി, ഇന്നസെന്റ്, ബിന്ദുപണിക്കര്‍ തുടങ്ങി ചിത്രത്തില്‍ അണിനിരന്ന കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദിലീപിനൊപ്പം കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന്‍ ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, ബൈജു സന്തോഷ്, കലാമണ്ഡലം കേശവന്‍, മച്ചാന്‍ വര്‍ഗ്ഗീസ്, സന്തോഷ്, ഗീത വിജയന്‍, മിഥുന്‍ രമേഷ്, സോന നായര്‍, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍, കലാഭവന്‍ നവാസ്, സുകുമാരി, ശ്രുതി നായര്‍, രാമു, കുഞ്ചന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത ഭാവ്‌ന പാനി എന്ന നടിയാണ് ചിത്രത്തില്‍ നായികയായിട്ട് എത്തിയത്. ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും നർത്തകിയുമാണ് ഭാവ്ന പാനി. അഭിനയത്തിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താരമെന്നു മലയാളത്തിൽ തന്നെ തെളിയിച്ചതാണ്. കെഡുചരൻ മോഹൻപാത്ര, ബിർജു മഹാരാജ് എന്നീ പ്രശസ്ത വ്യക്തികളുടെ കിഴിൽ ഭാവ്ന ഒഡീസിയിലും കഥക്കിലും പരിശീലനം നേടി. ബോളിവുഡ്ഡിലെ നിരവധി പരസ്യങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സ്‌ക്രീനിനെക്കാള്‍ ഉപരി നാടകങ്ങളിലാണ് താരം ഏറെയും അഭിനയിച്ചിട്ടുളളത്. സിനിമ നിര്‍മ്മാതാവായ ഉദയ് ശങ്കര്‍ പാനി ആണ് ഭാവ്‌നിയുടെ അച്ഛന്‍. ഭാവ്‌നിയുടെ ഇളയ സഹോദരി ദേവ്‌ന പാനി നടിയും ഫാഷന്‍ ഡിസൈനറുമാണ്. മുബൈയിലാണ് ഭാവ്‌നി തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

2001 മുതൽ 2015 വരെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി സിനിമയിൽ നിന്ന് തുടങ്ങി മലയാളത്തിൽ ഉൾപ്പടെ പല ഭാഷകളിൽ താരം പ്രത്യേക്ഷപ്പെട്ടു. 2004-ൽ പുറത്തിറങ്ങിയ വെട്ടം എന്ന പ്രിയദർശന്റെ മലയാള കോമഡി ചിത്രത്തിലായിരുന്നു മലയാളത്തിൽ അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. കന്നഡ, തെലുങ്ക് ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ചുരുക്കം ചിത്രങ്ങളില്‍ മാത്രമാണ് ഭാവ്‌നി അഭിനയിച്ചത്. ഭാരതി പ്രൊഡക്ഷന്‍സില്‍ 10 വര്‍ഷത്തോളമാണ് ഭാവ്‌നി ഡാന്‍സറായി പ്രവര്‍ത്തിച്ചിരുന്നു. മികച്ച സഹതാരത്തിനുളള തിയേറ്റര്‍ അവാര്‍ഡും താരത്തിന് ലഭിച്ചു. 2001 മുതല്‍ വിവിധ ഭാഷകളിലായി അഭിനയിച്ച താരം 2013-ലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് 2014-ല്‍ ആമയും മുയലും എന്ന ചിത്രത്തില്‍ ഒരു പാട്ടില്‍ ഐറ്റം ഡാന്‍സറായിട്ടാണ് താരം എത്തിയത്. എന്നാല്‍ വെട്ടം എന്ന ചിത്രത്തില്‍ വീണയായി കണ്ട ഭാവ്‌നയാണ് അതെന്ന് ആരാധകര്‍ക്ക് മനസ്സിലായില്ല  

vettom bhavna pani actress malayalam movie lifestory

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES