മലയാളത്തിലെ നിരവധി ബാലതാരങ്ങളാണ് പിന്നീട് സിനിമയില്‍ നായികയായി ഉയര്‍ന്നു വന്നിട്ടുളളത്. മുന്‍നിരതാരങ്ങളുടെ മക്കളായി സ്‌ക്രീനിലെത്തിയ പലരും ഇന്ന് ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞുൂ നില്‍ക്കുന്നവരാണ്. മമ്മൂട്ടി നായകനായി അഭിനയിച്ച വേഷം എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് നടന്‍ മമ്മൂക്കയുടെ മക്കളായി അഭിനയിച്ച ബാലതാരങ്ങളും തിളങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെയും മോഹിനിയുടെയും മകളായി അഭിനയിച്ച കുട്ടികളെ ഇന്നും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാകും.
മമ്മൂട്ടിയുടെയും മോഹിനിയുടേയും മകളായി അഭിനയിച്ച വര്‍ഷ ഇപ്പോള്‍ അറിയപ്പെടുന്ന ഗായികയാണ്. സംവിധായകന്‍ വി.എം വിനുവിന്റെ മകളാണ് വര്‍ഷ. വിനു ആയിരുന്നു 'വേഷം' സംവിധാനം ചെയ്തിരുന്നത്. ബാലേട്ടന്‍, ബസ് കണ്ടക്ടര്‍, യെസ് യുവര്‍ ഓണര്‍, സൂര്യന്‍, മകന്റെ അച്ഛന്‍, പെണ്‍പട്ടണം, ഫേസ് ടു ഫേസ്, മറുപടി, കുട്ടിമാമ തുടങ്ങി നിരവധി സിനിമകളൊരുക്കിയിട്ടുള്ളയാളാണ് വി.എം വിനു. ഒരേ ഒരു സിനിമയില്‍ മാത്രം അഭിനയിച്ച വര്‍ഷ ഇപ്പോള്‍ ഗായികയായാണ് തിളങ്ങുന്നത്.ചെറുപ്പം മുതലെ താരം സംഗീതം അഭ്യസിച്ചിരുന്നു.
ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അച്ഛന്‍ വിനുവിന്റെ സംവിധാനത്തിലൊരുങ്ങിയ 'മറുപടി' എന്ന സിനിമയിലൂടെയാണ് വര്‍ഷ ചുവടുവെച്ചത്. ചിത്രത്തിലെ 'മെല്ലെ വന്നുപോയി' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് കുട്ടിമാമ എന്ന സിനിമയിലെ 'തോരാതെ തോരാതെ' എന്ന ഗാനവും പാടുകയുണ്ടായി. സ്വ്ന്തമായി യൂട്യൂബ് ചാനലും ആരംഭിച്ച താരം നിരവധി ചിത്രങ്ങളുടെ കവര്‍ വേര്‍ഷനുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. വീണയില്‍ ജിംഗിള്‍ ബെല്‍സ് വായിച്ച് വര്‍ഷ പങ്കുവെച്ചിരുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ദര്‍ബാറിലെ ചുമ്മാകിഴി എന്ന ഗാനവും വീണയില്‍ വര്‍ഷ വായിച്ചിട്ടുണ്ട്.വിനുവിന്റെ മകന്‍ വരുണും സിനിമാ രംഗത്താണുള്ളത്. പേരന്‍പ്, ആദി, മറുപടി,ആമയും മുയലും തുടങ്ങി നിരവധി സിനിമകളുടെ ക്യാമറ അസിസ്റ്റന്‍ഡായിരുന്ന വിനു ആദ്യമായി സ്വതന്ത്ര ക്യാമറമാനായത് കുട്ടിമാമ എന്ന സിനിമയിലാണ്. തന്റെ കവര്‍ ഗാനങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാറുമുണ്ട് വര്‍ഷ. അടുത്തിടെയാണ് വര്‍ഷയുടെ വിവാഹനിശ്ചയം നടന്നത്.