ബയോപിക്കിന്റെ ഭാഗമാവുകാനൊരുങ്ങുകായണ് മലയാളത്തിന്റ യുവതാരം ടൊവിനോ തോമസ്.ബിഗ് ബജറ്റ് ചിത്രങ്ങളും ബയോപിക്കുകളുമായി മുന്‍ നിരയിലാണ് ഇപ്പോള്‍ മലായാള സിനിമ ലോകം.മുന്‍നിര താരങ്ങളെല്ലാം ഇത്തരത്തിലുളള സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം നടന്‍ ടൊവിനോ തോമസും ഉണ്ടെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.പ്രശസ്ഥ പത്രാധിപനും സ്വാതന്ത്യ സമര സേനാനിയുമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ നയകനാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരുക്കുന്നത്.
സിനിമയുടെ ചര്‍ച്ചകള്‍ നടന്നു വരുകയാണ് അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള. രാജഭരണകാലത്ത് ദിവാനായിരുന്ന സിപി രാജഗോപാലാചാരിയുടെ അധാര്‍മികതയ്‌ക്കെതിരെ സ്വദേശാഭിമാനി പത്രത്തിലൂടെ പ്രതികരിച്ചതിനായിരുന്നു 1910 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ അദ്ദേഹത്തെ നാടു കടത്തി.
അദ്ദേഹത്തിന്റെ അറസ്റ്റും മറ്റ് സംഭവങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം എന്നാണ് സൂചന. രാജാവിനേയും ഉദ്യോഗസ്ഥവൃന്ദത്തേയും വിമര്‍ശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങള്‍ തിരുവിതാംകൂറില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തു തന്നെ കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി, കേരളന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നത് അദ്ദേഹമാണ്. ഇതിനിടെയാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. തുടര്‍ന്ന് 1906 ജനുവരി 17-ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തത്.