കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി മികച്ച അഭിനയം കാഴ്ചവച്ച ബാലതാരമാണ് അനശ്വര രാജന്‍. ഇപ്പോള്‍ അനശ്വരയുടെ പുതിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തില്‍ ഉപ്പുംമുളകിലും നീലുവായി എത്തുന്ന നിഷ സാരംഗ് ആണ് അനശ്വരയുടെ അമ്മയായി എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ അമ്മയായ നിഷയെ പറ്റി അനശ്വര പറഞ്ഞതാണ് വൈറലായി മാറുന്നത്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയാണ് അനശ്വര. സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസില്‍ മിന്നുന്ന വിജയം നേടിയ അനശ്വരയുടേതായി ഇനി പുറത്തിറങ്ങുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയാണ് ചിത്രത്തില്‍ അനശ്വരയുടെ നായകനാകുന്നത്. ചിത്രത്തിലെ ഗാനം ഇതിനോടകം യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തില്‍ അനശ്വരയുടെ അമ്മയായിട്ടാണ് നിഷ സാരംഗ് എത്തുന്നത്. നാലുമക്കളുടെ അമ്മയായി ഉപ്പുമുളകില്‍ കസറുന്ന നീലുവിന് ഇപ്പോള്‍ മലയാള സിനിമകളിലും അമ്മ റോളുകളാണ് ലഭിക്കുന്നത്. അതേസമയം പ്രശസ്തിയിലേക്ക് കുതിക്കുന്ന നീലു സീരിയലില്‍ നിന്നും വിട പറയുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്,
ഇപ്പോള്‍ നീലുവിനെ അനശ്വരയുടെ അമ്മ റോളില്‍ കാണാന്‍ കാത്തിരിക്കുകയാണ് ഉപ്പുമുളകും ഫാന്‍സ്. പാട്ട് ഹിറ്റായപ്പോള്‍ തന്നെ നീലുവിനെയും പാട്ടില്‍ ആരാധകര്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നീലുവിനൊപ്പമുള്ള ചിത്രങ്ങള്‍ അനശ്വര പങ്കുവച്ചിരിക്കുകയാണ്. നീലു തണ്ണിമത്തനെക്കാള്‍ സൂപ്പര്‍ കൂള്‍ ആണെന്നാണ് അനശ്വര പറയുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ സിനിമയില്‍ അമ്മയായിരുന്ന മഞ്ജുവാര്യരാണോ അതോ നീലുവാണോ അനശ്വരയ്ക്ക് കംഫര്‍ട്ടബിള്‍ എന്ന ചോദ്യവും ആരാധകര്‍ ചോദിച്ചിട്ടുണ്ട്.