Latest News

കോടീശ്വരനില്‍ നിന്നും സുരേഷ് ഗോപിയെ ഔട്ടാക്കിയോ; പുതിയ അവതാരകയ്ക്ക് പിന്നിലെ കാരണം ചര്‍ച്ചയാക്കി പ്രേക്ഷകര്‍ !

Malayalilife
topbanner
കോടീശ്വരനില്‍ നിന്നും സുരേഷ് ഗോപിയെ ഔട്ടാക്കിയോ; പുതിയ അവതാരകയ്ക്ക് പിന്നിലെ കാരണം ചര്‍ച്ചയാക്കി പ്രേക്ഷകര്‍ !


ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും ജനകീയമായവയില്‍ ഒന്നാണ് സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടി. കേവലം അറിവും വിനോദവും മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ച പരിപാടിയാണ് ഇത്. പരിപാടിയുടെ മുഖ്യ ആകര്‍ഷണം സുരേഷ് ഗോപി അവതാരകന്‍ ആയി എത്തുന്നുവെന്നുള്ളതാണ്. താരത്തിനെ ട്രോളാന്‍ ആണെങ്കിലും,ആരാധിക്കാന്‍ ആണെങ്കിലും ഒരിക്കല്‍ എങ്കിലും കോടീശ്വരന്‍ കാണാത്ത മലയാളികള്‍ ചുരുക്കമാണ്. എന്നാലിപ്പോള്‍ താരം കോടീശ്വരനില്‍ നിന്നും പിന്‍മാറിയോ എന്ന സംശയത്തിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ചാനല്‍ പുറത്ത് വിട്ട ഒരു പ്രമോ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പങ്കെടുക്കാന്‍ എത്തിയ മത്സരാര്‍ത്ഥികളെ ഒരു യുവതി പരിചയപെടുത്തുന്നതും, ഒപ്പം സുരേഷ് ഗോപിയെ പരിപാടിയില്‍ കാണിക്കാത്തതും ആണ് ഇപ്പോള്‍ സുരേഷ് ഗോപി പിന്‍മാറിയോ എന്ന ചോദ്യം ആരാധകര്‍ ചോദിക്കാന്‍ കാരണം.

പുതിയ അവതാരക ആണോയെന്നും, സുരേഷേട്ടനെ നൈസായിട്ട് ഒഴിവാക്കിയതാണോയെന്നുമാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ കോടീശ്വരനില്‍ പങ്കെടുക്കാന്‍ എത്തിയ ഇടുക്കി സ്വദേശിയായ ഗോപിക രാജീവ് എന്ന മത്സരാര്‍ത്ഥിയാണ് വളരെ സ്മാര്‍ട്ടായ രീതിയില്‍ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത്. എംഎസ്സി സുവോളജിക്കാരിയായ ഗോപിക നല്ല ഒരു അവതാരക ആണെന്ന് കൂടി ഈ വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്.

ജീവിതത്തിലെ പല കടമ്പകളും കടക്കാനായിട്ടാണ് പലരും നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയില്‍ എത്തുക. മറ്റുചിലര്‍ സുരേഷ് ഗോപിയെ കാണാനും പരിചയപ്പെടാനും ആണ് എത്തുക. മാത്രമല്ല എന്താണ് കോടീശ്വരന്‍ എന്ന് അറിയാനുള്ള എക്‌സൈറ്റ്‌മെന്റും പങ്കെടുക്കാന്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഇപ്പോള്‍ പരിപാടിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന ചര്‍ച്ചകളാണ് എങ്ങും സജീവമായി നടക്കുന്നത്.

Read more topics: # suresh gopi kodiswaran,# programme
suresh gopi kodiswaran programme

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES