ബിഗ്ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും വിവാഹം കഴിച്ചത് മേയ് മാസത്തിലായിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം കഴിച്ച ദമ്പതികളുടെ വിവാഹചടങ്ങില്‍ ശ്രീനിയുടെ രണ്ടു ചേച്ചിമാരും അവരുടെ രണ്ട് ഇരട്ടക്കുട്ടികളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ തന്റെ മൂത്ത ചേച്ചി ശ്രീലതയുടെ പിറന്നാളിന് ആശംസകളുമായി എത്തിയിരിക്കയാണ് ഇപ്പോള്‍ ശ്രീനിഷ്.
രണ്ടു സഹോദരിമാരാണ് ശ്രീനിഷ് അരവിന്ദിനുള്ളത്. ഇന്ന് തന്റെ മൂത്ത ചേച്ചി ശ്രീലതയ്ക്ക പിറന്നാള്‍ ആശംസകളുമായി താരം എത്തിയിരിക്കയാണ്. ഇങ്ങനെ കളിപറയുന്ന ബുദ്ധിമതിയായ കരുതലുളള ഒരു ചേച്ചിയെ കിട്ടിയത് അനുഗ്രഹമാണെന്ന് ശ്രീനിഷ് കുറിക്കുന്നു. മറക്കാനാകാത്ത ഒരു പിറന്നാള്‍ ആശംസിക്കുന്നുവെന്നും താരം കുറിക്കുന്നുണ്ട്. ഒപ്പം ചേച്ചിയോടൊപ്പമുളള ഒരു ചിത്രവും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. മുന്‍പ് ശ്രീനിഷിന്റെ വിവാഹത്തിന് അനിയനെ കരുതലോടെ നോക്കി ഇടത്തും വലത്തും നിന്ന സഹോദരിമാരുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ അടുപ്പമാണ് ശ്രീനിക്ക് ചേച്ചിമാരോടുളളത്. ശ്രീനി പങ്കുവച്ച ചിത്രത്തില്‍ ചേച്ചിക്ക് ആശസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
വിവാഹശേഷവും മറക്കാതെ പിറന്നാള്‍ ആശംസിച്ച ശ്രീനിക്ക് ആരാധകരുടെ ആശംസകളാണ്. കഴിഞ്ഞ ദിവസമായിരുന്നു മൂത്ത സഹോദരിയുടെ മക്കളായ് ശ്രുതികയുടെയും റിതികയുടെയും പിറന്നാള്‍. പിറന്നാള്‍ ആശംസിച്ച് പേളിയും ശ്രീനിഷും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്റെ പ്രിയപ്പെട്ടവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ശ്രീനി പറഞ്ഞത്. കല്യാണം കഴിഞ്ഞ് പാലക്കാട് ആയിരുന്നപ്പോള്‍ പകര്‍ത്തിയ റിതികയ്ക്കും ശ്രുതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പേളി ആശംസകള്‍ അറിയിച്ചത്. അതേസമയം പേളി നാത്തൂന് ആശംസകള്‍ പറഞ്ഞില്ലെന്നതാണ് ഇപ്പോള്‍ പേളിഷ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നത്. എങ്കിലും പേളി സ്വകാര്യമായി നാത്തൂനെ ആശംസിച്ചുകാണുമെന്നാണ് കരുതുന്നത്.