ഇന്നലെയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ നോമിനേഷന്‍ മത്സരം നടന്നത്. മത്സരാര്‍ഥികളുടെ കാലില്‍ ബലൂണ്‍ കെട്ടി അത് ചവിട്ടിപ്പൊട്ടിക്കുന്നതായിരുന്നു മത്സരം. അതേസമയം ഷിയാസിന്റെ കാലില്‍ കെട്ടിയിരുന്ന ബലൂണ്‍ ബിഗ്ബോസ് മത്സരാര്‍ഥികള്‍ സംഘം ചേര്‍ന്ന് എത്തി ആക്രമിച്ച് പൊട്ടിച്ചതോടെ താരം പൊട്ടിക്കരയുകയായിരുന്നു. തന്നെ പുറത്താക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഷിയാസ് പറയുന്നത്.
ബിഗ്‌ബോസില്‍ നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ കാലിലെ ബലൂണ്‍ സംരക്ഷിച്ച് കൊണ്ട് മറ്റൊരാളുടെത് ചവിട്ടി പൊട്ടിക്കണമായിരുന്നു. ബലൂണ്‍ പൊട്ടുന്നവര്‍ ഇക്കുറി എലിമിനേഷന്‍ റൗണ്ടില്‍ പ്രവേശിക്കുമെന്നതായിരുന്നു നിയമം. ഹിമ, അതിഥി, ഷിയാസ്, അര്‍ച്ചന എന്നിവരുടെ ബലൂണാണ് പൊട്ടിയത്. ഷിയാസിനെ സാബു താഴെ തള്ളി താഴെ ഇട്ടാണ് ബലൂണ് പൊട്ടിച്ചത്. സാബുവും ബഷീറും ചേര്‍ന്ന് ഷിയാസിനെ ലക്ഷ്യമിട്ടാണ് തോല്‍പ്പിച്ചത്. ഇവര്‍ക്ക് പിന്തുണയുമായി അര്‍ച്ചയുമെത്തിയതോടെ ഷിയാസിന്റെ ബലൂണ്‍ ഇവര്‍ പൊട്ടിക്കുകയായിരുന്നു
മത്സരത്തിന് പിന്നാലെ ഷിയാസ് പൊട്ടിക്കരഞ്ഞു. 'കളിയല്ല, ചതിയാണിതെന്നും ഷിയാസ് ആരോപിച്ചു. രണ്ടാമത്തെ തവണയും മനപ്പൂര്‍വ്വം തന്നെ എലിമിനേഷനില്‍ ഇട്ടതാണെന്ന് ഷിയാസ് പറഞ്ഞു. താന്‍ അടുത്തയാഴ്ച്ച പുറത്താകുമെന്നും ഷിയാസ് കരഞ്ഞുകൊണ്ട് പറഞ്ഞു. 'വീണ് കിടക്കുമ്പോഴാണ് അവര്‍ ബലൂണ്‍ പൊട്ടിച്ചത്. ചതിയായിരുന്നു. ഇത്. ഞാന്‍ ആരേയും ചതിച്ചിട്ടില്ലെന്നും ', ഷിയാസ് കണ്ണീരോടെ പറഞ്ഞു. പേളി, ശ്രീനിഷ്, അതിഥി, ഹിമ എന്നിവര്‍ എത്തിയാണ് ഷിയാസിനെ ആശ്വസിപ്പിച്ചത്. ഒന്നിലേറെ വട്ടം എലിമിനേഷനില്‍ എത്തിയതോടെ ഇക്കുറി ഷിയാസ് പുറത്താകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്.