മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നയാളാണ് വിനയനെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കുറച്ച് നായകന്മാരെ കൊണ്ടുവന്നെന്നല്ലാതെ വിനയന്‍ എന്താണ് ചെയ്തതെന്നും, എന്തോ ഭാഗ്യം കൊണ്ട് അയാള്‍ കൊണ്ടുവന്ന ചിലര്‍ രക്ഷപ്പെട്ടു വെന്നും ശാന്തിവിള ദിനേശ് പറയുന്നു. കഴിഞ്ഞ ദിവസം ശാന്തിവിള ദിനേശ് നടന്‍ തിലകനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇതിനോട് പ്രതികരിച്ച തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍ എത്തിയിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ വിനയനെതിരെയുളള ദിനേശിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
'ഇത്രയും പരസ്യമായി വിനയനും ശിങ്കിടികളും വാചകമടിക്കുന്നല്ലോ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനുമെതിരെ, ഇപ്പോള്‍ ഒരു പടം ചെയ്തല്ലോ ഓട്ടോക്കാരന്‍ ചങ്ങാതി. ആ പടത്തിലെ ഫുള്‍ ടെക്‌നീഷ്യന്‍സിനെയും ഫെഫ്കയില്‍ നിന്നാണ് പുള്ളി വച്ചത്. ചാവേറായി നടക്കുന്ന മാക്ട ഫെഡറേഷനിലൊരാളെവച്ചില്ല. അതോടെ ചാവേറായി നടന്ന എല്ലാവരും കളഞ്ഞിട്ട് പോയി. പുള്ളി ഇപ്പോള്‍ ചെയ്യുന്ന പടങ്ങളെല്ലാം വീണു പോകുവല്ലേ. സെന്തിലിനെവച്ച് ചെയ്ത പടമെല്ലാം പൊട്ടിയില്ലേ.വിനയന്‍ പറയും കോടികള്‍ ലാഭമാണെന്നൊക്കെ, ഭയങ്കര നഷ്ടമാണ്.കണ്ടവര്‍ പറയുന്ന കമന്റ് കേട്ടാല്‍ ചിരിച്ച് വീണുപോകും.'- അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.