Latest News

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി; നിലമുഴുതുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

Malayalilife
ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി; നിലമുഴുതുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ ആണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം എപ്പോഴും ശ്രദ്ധിക്കപെടാറുണ്ട്. ലോക്ഡൗണില്‍ ഷൂട്ടിങ്ങ് മുടങ്ങിയതിനാല്‍ പന്‍വേലിലുള്ള തന്റെ ഫാം ഹൗസിലാണ് താരം ഉള്ളത്. കാമുകിയും സല്‍മാന് ഒപ്പമുണ്ടെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ സല്‍മാന്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രം വലിയ രീതിയിലുള്ള ട്രോള്‍ ഏറ്റുവാങ്ങി.ിരുന്നു. കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് അവസാനം താരത്തിന് തന്നെ വിനയായി മാറിയത്.
ദേഹത്താസകലം ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ പോസ്റ്റ് ചെയ്തത്. എല്ലാ കര്‍ഷകര്‍ക്കും ആദരം എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം കണ്ട് വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചിരുന്നത്. 


പലരും. പാടത്തു കഷ്ടപ്പെടുന്നയാളെന്ന തരത്തില്‍ പകര്‍ത്തിയ ചിത്രത്തിന് പക്ഷേ പലരും പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രോള്‍ ചെയ്തത്. മുഖത്ത് ചെളി പൂശിയപ്പോള്‍, നിങ്ങള്‍ അതേകാര്യം കാലുകളില്‍ ചെയ്യാന്‍ മറന്നോ എന്നൊരാള്‍ ചോദിക്കുന്നു. അമിതാഭിനയമായി പോയി എന്നും സല്‍മാനെ വിമര്‍ശിക്കുന്നവരുണ്ട്. ഇപ്പോഴിതാ ട്രാക്ടറുപയോഗിച്ച് നിലമുഴുതുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.മുംബൈ പന്‍വേലിലെ ഫാം ഹൗസിലാണ് താരമിപ്പോള്‍ ഉള്ളത്. സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാന്‍, ഭര്‍ത്താവ് ആയുഷ്മാന്‍ ശര്‍മ്മ, ഇവരുടെ കുട്ടികള്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും താരത്തിനൊപ്പം ഫാം ഹൗസിലുണ്ട്.

Farminggg pic.twitter.com/RZREIOEHo4

— Salman Khan (@BeingSalmanKhan) July 19, 2020


 

salman khan shares a video from his farm house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക