കേരളത്തിലെ അറിയപ്പെടുന്ന ആര്‍ ജെയാണ് കിടിലം ഫിറോസ് എന്ന ഫിറോസ് അസീസ്. ബിഗ് ബോസ് സീസൺ മൂന്നിന്റെ മൂന്നാമത്തെ മത്സരാർത്ഥി ആണ് ഫിറോസ്. ജില്ലയിലെ ശിവനും ശക്തിയും ചേര്‍ന്നാൽ മാസ്ടാ ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു ഫിറോസിന്‍റെ എൻട്രി. ലാലേട്ടനെ കണ്ട സന്തോഷമൊക്കെ ആദ്യമേ തന്നെ താരം പങ്കുവച്ചിരുന്നു. ഗുരു എന്ന ലാലേട്ടൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ലാലേട്ടനെ കണ്ട കാര്യമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ചിലരൊക്കെ ഊഹിച്ച മത്സരാർത്ഥികളുടെ പട്ടികയിൽ കിടിലം ഫിറോസും ഉണ്ടായിരുന്നു. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ സ്ഥിരമായ താരമാണ്. നല്ല ഫാൻ ബേസുള്ള ഒരു സോഷ്യൽ മീഡിയ ഹാൻഡ്‌ലെർ കൂടിയാണ് ഫിറോസ്. ബിഗ് ബോസ്സിൽ പ്രവേശിച്ച ഉടനെ തന്നെ നോബിയെ കണ്ട സന്തോഷപ്രകടനമുണ്ടായിരുന്നു. ഇരുവരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമാണ്.
1982 ൽ ജനിച്ച തിരുവനതപുരം വെഞ്ഞാറമൂട് സ്വദേശിയാണ് കിടിലം ഫിറോസ് എന്ന ആർ ജെ ഫിറോസ്. ബിസിനെസ്സുക്കാരനായ അബ്ദുളിന്റെ മകനാണ് ഫിറോസ്. സിനിമകളോട് വളരെ ഇഷ്ടമുള്ള വ്യകതി ചില സിനിമകളിൽ വേഷവും ചെയ്തിട്ടുണ്ട്. പരോള്‍, സഫര്‍, സച്ചിൻ എന്നീ സിനിമകളിൽ ചെറിയ വേഷം ചെയ്ത താരം ജഹാൻഗിർ സംവിധാനം ചെയ്ത മാര്‍ച്ച് രണ്ടാം വ്യാഴം എന്ന സിനിമയിലൂടെയാണ് നായകനായത്. ബിഗ് എഫ് എം 92.7 തിരുവനന്തപുരം സ്റ്റേഷൻ ഹെഡായ ഫിറോസ് സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. ഡ്രഗ്സിന് എതിരായി റേഡിയോ മാരത്തോൺ അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട്. 105 മണിക്കൂര്‍ തുടര്‍ച്ചയായി ആര്‍ജെയായി പരിപാടി അവതരിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിിൽ ഇടം നേടിയിട്ടുമുണ്ട്. ഈ നേട്ടം കൈവരിച്ച് ആദ്യ മലയാളി ആര്‍ജെ കൂടിയാണ് ഫിറോസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ് താരം. ഒരുപാടു സാമൂഹിക പ്രശ്നങ്ങൾ സംസാരിച്ചാണ് താരം സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ആർ ജെ എന്നപോലെ തന്നെ വിജെ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, നടൻ, മോട്ടിവേഷണൽ ട്രെയിനർ, ചെറുസിനിമകളുടെ സംവിധായകൻ തുടങ്ങി വിശേഷണങ്ങൾ നിരവധിയാണ് അദ്ദേഹത്തിന്.
ഈ വര്‍ഷം പ്രണയദിനത്തിന് മുന്നോടിയായി പ്രണയത്തിന്‍റെ കൈപ്പുസ്തകം എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. തന്‍റെ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഓർമ്മക്കുറിപ്പുകൾ എന്നാണ് അദ്ദേഹം പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.