കേരളത്തിൽ നിന്നുള്ള ഒരു ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖം മറ്റാരുടെയും അല്ല രഞ്ജിനി ഹരിദാസിന്റയാണ്. 2000 ലെ മിസ് കേരള ആയിരുന്ന രഞ്ജിനി ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിട്ടായിരുന്നു തുടക്കം. അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥിയും ആയിരുന്നു രഞ്ജിനി. രഞ്ജിനി ബിഗ് ബോസ് ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി മാറാൻ തുടങ്ങി. ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് 2010 ൽ ലഭിച്ചു. പിന്നീട് ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.
1982 ൽ കൊച്ചിയിൽ സുജാതയുടെയും ഹരിദാസിന്റെയും മകളായി ജനിച്ചു. താരത്തിന് ഒരു അനിയനാണ് ഉള്ളത്. വളരെ കുഞ്ഞിലയെ അച്ഛനെ നഷ്ടപെട്ട താരത്തിനെയും അനിയനെയും 'അമ്മ ഒറ്റയ്ക്കാണ് വളർത്തിയത്. താരത്തിന് ഏഴു വയസും അനിയന് ഒൻപതു മാസവും ഉള്ളപ്പോഴായിരുന്നു താരത്തിന്റെ അച്ഛന്റെ മരണം. ആ പ്രായം തൊട്ട് താരത്തിനെ വളർത്തിയതും കൂടെ നിന്നതൊക്കെ താരത്തിന്റെ അമ്മയാണ്. എല്ലാ പിന്തുണയുമായി അമ്മയും കൂട്ടുകാരുമാണ് ഇന്നുവരെ താരത്തിന് ഉണ്ടായതു എന്നും താരം പറഞ്ഞിരുന്നു. മുപ്പത്തിയെട്ടു വയസായ താരം കഴിഞ്ഞ ലോക്കഡോൺ സമയത്താണ് കല്യാണം കഴിക്കണം എന്ന ആഗ്രഹം തുറന്നു പറഞ്ഞത്. താൻ വിവാഹിതയാകുന്നു എന്നു പറയുന്ന രഞ്ജിനിയുടെ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപേ വാർത്തകളിൽ ഇടം പിടിച്ചത്. “ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ. ഇങ്ങനെ ഒന്നുമായാൽ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തിൽ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങൾ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോവുന്നു. എന്നു കരുതി പെണ്ണുകാണാൻ നിന്നു കൊടുക്കാനും കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം കാണും, അപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കൊള്ളൂ.’ എന്നാണ് സ്വന്തം യിട്ട്ബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞത്.
തന്റെ ആദ്യ പ്രണയമല്ലെ ഇപ്പോൾ ഉള്ളതെന്നും, 14ാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണെന്നും വിവാഹമെന്ന കണ്‍സെപ്റ്റിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് രഞ്ജിനി ആദ്യം പറഞ്ഞത്. ഞാന്‍ പ്രണയത്തിലാണ്. 39 വയസുണ്ട് എനിക്ക്. ഇതെന്റെ ആദ്യ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്ര ണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ത്ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാന്‍ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കണ്‍സപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാന്‍ ആയിട്ടില്ല. കല്ല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയും ആണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോയടിക്കും. എല്ലാവരേയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊന്നും എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റില്ല. പിന്നെ, നാളെ ഒരാള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാന്‍ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല’ എന്നുമാണ് രഞ്ജിനി അന്ന് പറഞ്ഞത്.