Latest News

പറക്കാം പറക്കാം.... രജീഷ വിജയന്റെ ഫൈനല്‍സിലെ പുതിയ ഗാനം പുറത്ത്

Malayalilife
topbanner
പറക്കാം പറക്കാം.... രജീഷ വിജയന്റെ ഫൈനല്‍സിലെ പുതിയ ഗാനം പുറത്ത്

ജൂണിനു ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. ഇപ്പോഴിതാ ഫൈനല്‍സില്‍ യാസി നിസാര്‍,ലത കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പറക്കാം പറക്കാം എന്ന് തുടങ്ങുന്ന ഗാനമാണ് ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

ഗോദക്ക് ശേഷം സിനിമയില്‍ നായിക പ്രധാന്യമുള്ള സ്‌പോര്‍ട്‌സ് ചിത്രമായിരിക്കും ഇത്. സുരാജ് വെഞ്ഞാറമൂട്, ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. രജിഷയുടെ അച്ഛനും സ്പോര്‍ട്സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ആര്‍. അരുണ്‍. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍.

എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് ഈണമിട്ടിരിക്കുന്നത്. ഫൈനല്‍സില്‍ നടി പ്രിയ വാര്യര്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്‌സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.ചിത്രത്തിനു വേണ്ടി ആകാംക്ഷയിലാണ് പ്രേക്ഷകര്‍. .

Read more topics: # rajeesha vijayan,# new ,# movie release
rajeesha vijayan new movie release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES