Latest News

അടൂരില്‍ ഇന്ത്യന്‍ കരസേനയിലെ ഓഫീസറുടെ മകനായി ജനനം; നാലാം വയസില്‍ അച്ഛന്‍ മരിച്ചു; അമ്മയുടെ വാത്സല്യപുത്രനായി വളര്‍ച്ച; കോളേജ് പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തില്‍;ചാനല്‍ ഷോകളിലൂടെ യൂത്ത് കോണ്‍ഗ്രസുകാരനായി തിളങ്ങി എംഎല്‍എ ആയി മാറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അടിതെറ്റി വീണ കഥ

Malayalilife
 അടൂരില്‍ ഇന്ത്യന്‍ കരസേനയിലെ ഓഫീസറുടെ മകനായി ജനനം; നാലാം വയസില്‍ അച്ഛന്‍ മരിച്ചു; അമ്മയുടെ വാത്സല്യപുത്രനായി വളര്‍ച്ച; കോളേജ് പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തില്‍;ചാനല്‍ ഷോകളിലൂടെ യൂത്ത് കോണ്‍ഗ്രസുകാരനായി തിളങ്ങി എംഎല്‍എ ആയി മാറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അടിതെറ്റി വീണ കഥ

നാവു കൊണ്ട് അതിവേഗം വളര്‍ന്ന് കേരളത്തിലെ യുവാക്കള്‍ക്ക് ആവേശമായി മാറിയ രാഷ്ട്രീയക്കാരനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന 35കാരന്‍. മൂര്‍ച്ചയേറിയ നാവാണ് രാഹുലിന്റെ ഏറ്റവും വലിയ ആയുധം. ആ നാവു കൊണ്ട് ചാനല്‍ ചര്‍ച്ചകളിലൂടെ ചാനല്‍ ചര്‍ച്ചകളിലൂടെ വളര്‍ന്ന രാഹുല്‍ അതിവേഗമാണ് ഒരു വാല്‍നക്ഷത്രം പോലെ കത്തിയെരിഞ്ഞടങ്ങിയത്. അതിനു കാരണമായത് സ്ത്രീകളോടുള്ള ആരെയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ്. അത് ഒന്നോ രണ്ടോ അല്ല. രാഹുലിന് പോലും എണ്ണം നിശ്ചയമില്ലാത്ത തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ വലവീശി പിടിച്ച് ലൈംഗികാശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗിക്കുകയായിരുന്നു. ഇത്തരത്തില്‍ രാഹുലിന്റെ സ്വഭാവത്തെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതോടെ രാഹുല്‍ വീണത് വട്ടപ്പൂജ്യത്തിലേക്കാണ്.

പത്തനംതിട്ട അടൂരിലെ മുണ്ടപ്പള്ളി ആറ്റുവിളാകത്ത് വീട്ടിലെ ഇളയ കുട്ടിയായിട്ടാണ് രാഹുല്‍ ജനിച്ചത്. അച്ഛന്‍ എസ് രാജേന്ദ്രകുറുപ്പ് ഇന്ത്യന്‍ കരസേനയിലെ ഓഫീസറായിരുന്നു. അമ്മ ബീന വീട്ടമ്മയും. മൂത്തമകള്‍ രജനിയ്ക്കു ശേഷമാണ് രാഹുല്‍ ജനിച്ചതും അമ്മ ബീനയുടെ വാത്സല്യപുത്രനായി വളര്‍ന്നതും. പട്ടാളം വിട്ട് നാട്ടിലെത്തിയ അച്ഛന്‍ എല്‍ഐസിയില്‍ ജോലിയില്‍ പ്രവേശിച്ചു. അങ്ങനെയിരിക്കെ രാഹുലിന് നാലു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. തുടര്‍ന്ന് അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടി. ശേഷം അമ്മയുടെ ചുവടുപറ്റിയായിരുന്നു രാഹുലിന്റെ വളര്‍ച്ച. അടൂരും പന്തളത്തും എല്ലാമുള്ള സ്വകാര്യ സ്‌കൂളുകളില്‍ പഠിച്ച രാഹുല്‍ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്നാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. ഇക്കാലയളവിലാണ് കെ.എസ്.യുവിലേക്ക് എത്തിയത്. തുടര്‍ന്ന് ഡെല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് മാസ്റ്റേഴ്‌സും നേടിയിരിക്കെയാണ് ചാനല്‍ ഷോകളിലൂടെ യൂത്ത് കോണ്‍ഗ്രസുകാരനാി തിളങ്ങാന്‍ തുടങ്ങിയത്.

അങ്ങനെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൈപിടിച്ച് കയറ്റപ്പെട്ടതാണ്. രാഹുല്‍ അംഗീകരിക്കില്ലെങ്കിലും ഇതാണ് സത്യം. അര്‍ഹതപ്പെട്ട നിരവധിപേര്‍ ഉണ്ടായിട്ടും സ്ഥാനങ്ങള്‍ രാഹുലിനെ തേടിയെത്തിയത് ഷാഫി പറമ്പിലിന്റെയും വിഡി സതീശന്റെയും എല്ലാം പിന്തുണയോടെയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മുഖമായതോടെ ഷാഫി പറമ്പിലുമായി ഏറെ അടുത്തു. അങ്ങനെ ഷാഫി തന്നെ രാഹുലിനെ വളര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞപ്പോള്‍ അവിടേക്ക് ഷാഫിക്ക് നിര്‍ദേശിച്ചത് രാഹുലിന്റെ പേര്. തിരഞ്ഞെടുപ്പില്‍ രാഹുല്‍ വിജയിച്ചെങ്കിലും പിന്നാലെ ആരോപണങ്ങളും ഉയര്‍ന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ച് അംഗങ്ങളെ ചേര്‍ത്താണ് വിജയം എന്ന ആരോപണം ചര്‍ച്ചയായി. ഇതു പോലീസ് കേസായി, രാഹുലുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇതില്‍ അറസ്റ്റിലുമായി.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന്റെ പേരില്‍ പോലീസ് പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന നേതാവെന്ന പരിവേഷത്തിലേക്ക് എത്തിയത്. അറസ്റ്റും ജയില്‍വാസവും കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. വിഡി സതീശന്‍ ചേര്‍ത്ത് നിര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ അടുത്ത മുഖമായി മാറിയ മാങ്കൂട്ടത്തില്‍ സിപിഎം നേതാക്കളെ എല്ലാം കടന്ന് ആക്രമിച്ചു. വടകരയില്‍ മത്സരിക്കാന്‍ ഷാഫി പോയപ്പോള്‍ പാലക്കാട് രാഹുലിനെ പിന്‍ഗാമി ആക്കണം എന്ന നിബന്ധന മാത്രമാണ് ഷാഫി പറമ്പില്‍ മുന്നോട്ടുവച്ചത്. വലിയ പൊട്ടിത്തെറി ഉണ്ടായെങ്കിലും ഈ നിര്‍ദേശം പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വന്നു. ഷാഫി തന്നെയാണ് രാഹുലിന് വേണ്ടി പാലക്കാട് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതും വിജയിപ്പിച്ചതും.

എന്നാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം മറികടന്ന് പാതിരാത്രി പിവി അന്‍വറിനെ കാണാന്‍ പോയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തീശന്റെ ഗുഡ് ബുക്കില്‍ നിന്നും രാഹുല്‍ പുറത്തായി. അതിനിടയിലും മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങളെ അടക്കം അസഹിഷ്ണുതയോടെ വിമര്‍ശിച്ച രാഹുല്‍ വളര്‍ന്നു പന്തലിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇടയിലാണ് സ്ത്രീകളോടുള്ള മോശം പെരുമാറ്റവും ചൂഷണങ്ങളും സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നത്. ആദ്യം കേസെവിടെ, പരാതിയെവിടെ എന്നൊക്കെയായിരുന്നു പ്രതികരണം. ഇപ്പോഴും അതൊന്നുമില്ലെങ്കിലും പെണ്ണുപിടിയന്‍ എംഎല്‍എ ഇനി നാറാന്‍ ബാക്കിയില്ലായെന്നതാണ് സത്യം.


 

rahul mankoottathil story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES