Latest News

'കഴിഞ്ഞ രണ്ടുവര്‍ഷമായി നേരിട്ടത് നാര്‍സിസ്റ്റിക് അബ്യൂസ്; വൈകാരികമായി  വലയിലാക്കാന്‍ അറിയാം; വീട്ടില്‍ ഒരുതരത്തിലും പുറത്തിറങ്ങുമ്പോള്‍ വ്യത്യസ്തരായ മനുഷ്യരായിട്ടുമാണ് പെരുമാറുക; ജോലിയില്‍ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രണം; വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയില്ലായിരുന്നെങ്കില്‍  ഡിവോഴ്‌സില്‍ കലാശിച്ചേനെ; ബ്രേക്കപ്പിനെക്കുറിച്ചു  വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരന്‍

Malayalilife
'കഴിഞ്ഞ രണ്ടുവര്‍ഷമായി നേരിട്ടത് നാര്‍സിസ്റ്റിക് അബ്യൂസ്; വൈകാരികമായി  വലയിലാക്കാന്‍ അറിയാം; വീട്ടില്‍ ഒരുതരത്തിലും പുറത്തിറങ്ങുമ്പോള്‍ വ്യത്യസ്തരായ മനുഷ്യരായിട്ടുമാണ് പെരുമാറുക; ജോലിയില്‍ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രണം; വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയില്ലായിരുന്നെങ്കില്‍  ഡിവോഴ്‌സില്‍ കലാശിച്ചേനെ; ബ്രേക്കപ്പിനെക്കുറിച്ചു  വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരന്‍

പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറി സൗത്ത് ഇന്ത്യയില്‍ ശ്രദ്ധേയയായ നടി അനുപമ പരമേശ്വരന്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. നിങ്ങളുടെ സമാധാനം ഒടുവില്‍ കണ്ടെത്തുന്നതിനായി, ജീവിതത്തിലെ അടഞ്ഞ അധ്യായങ്ങളെ കൈവെടിയേണ്ടതുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ഒരു ബന്ധത്തില്‍ നിന്നും താന്‍ വേര്പിരിഞ്ഞിയതായി സൂചനകള്‍ നല്‍കുന്നതായിരുന്നു അത്.

തുടര്‍ന്ന് തന്റെ പുതിയ ചിത്രമായക്രേസി കല്യാണത്തിന്റെ ടീസര്‍ ലോഞ്ചിനിടെ ഇത്തരം പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, അത് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ്, അതില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് എന്ന അനുപമയുടെ പ്രതികരണവും ഏറെ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ ധന്യ വര്‍മ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ചും താന്‍ കടന്നുപോയ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും കൂടുതല്‍ മനസ് തുറക്കുകയാണ് താരം.

വിക്രം സിനിമയിലെ 'അന്യന്‍' കഥാപാത്രം പോലെയായിരുന്നു താന്‍ പ്രണയിച്ച ആളെന്ന് പറയുകയാണ് അനുപമ പരമേശ്വരന്‍. ചില സമയത്ത് റെമോയെപ്പോലെയും മറ്റുചിലപ്പോള്‍ അന്യനെപ്പോലെയുമാണ് പെരുമാറുന്നതെന്നും താരം പറയുന്നു. കുറച്ചു ദിവസം മുന്‍പ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇനി ഒന്നിനും ആരുടെയും അനുവാദം വേണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു നടിയുടെ പോസ്റ്റ്. പിന്നാലെ ഇത് പ്രണയത്തകര്‍ച്ചയെക്കുറിച്ചാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു.


ഒറ്റരാത്രികൊണ്ടല്ല അതുണ്ടായതെന്ന് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അനുപമ അഭിമുഖത്തില്‍ പറഞ്ഞു. 'പോസ്റ്റിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. രണ്ടുവര്‍ഷത്തെ ശാരീരികവും വൈകാരികവുമായ യാതനകളും തകര്‍ച്ചയും അതിന് പിന്നിലുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ നാര്‍സിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്ന് പോയതെന്ന് നടി പറയുന്നു.

'കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ നാര്‍സിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്നുപോയത്. അന്ന് ഞാന്‍ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് 'റെസ്റ്റ് ഇന്‍ പീസ്' അനുപമ, അവര്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കില്‍ എനിക്കിന്ന് ഒരുപാട് സ്‌നേഹം കിട്ടിയേനെ. ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആ ബന്ധം എനിക്ക് ചേര്‍ന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവര്‍ എന്നില്‍ മാറ്റം കണ്ടു. ഞാന്‍ ഒതുങ്ങിക്കൂടുന്നതായി അവര്‍ മനസിലാക്കി.

വളരെ നിശ്ശബ്ദമായാണ് നാര്‍സിസ്റ്റിക് അബ്യൂസ് നടക്കുക. സ്വന്തം വില തിരിച്ചറിയില്ല. അടിസ്ഥാനപരമായി അവര്‍ക്ക് വേണ്ടത് നിയന്ത്രിക്കാന്‍ ആരെയെങ്കിലുമാണ്. അവരെപ്പോഴും അംഗീകാരവും പരിഗണനയും ആഗ്രഹിക്കും. അപ്പോള്‍ നമ്മള്‍ വിചാരിക്കും, പാവമായിട്ടുള്ള, പറഞ്ഞതു കേള്‍ക്കുന്ന പെണ്‍കുട്ടികളെയാണ് അവര്‍ക്ക് ഇഷ്ടമാവുക എന്ന്. എന്നാല്‍, വിപരീത ധ്രുവങ്ങളാണ് ആകര്‍ഷിക്കപ്പെടുക. അവരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായവരെയാണ് അവര്‍ തേടുക. നമ്മളെ വൈകാരികമായി എങ്ങനെ വലയിലാക്കാമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അവര്‍ സ്വന്തം വീട്ടില്‍ ഒരുതരത്തിലും പുറത്തിറങ്ങുമ്പോള്‍ തീര്‍ത്തും വ്യത്യസ്തരായ മനുഷ്യരായിട്ടുമാണ് പെരുമാറുക. വ്യക്തിപ്രഭാവമുള്ള, ശാന്തമായ, ദയയുള്ള, ലജ്ജാലുവായ, കണ്ടാല്‍ ആകര്‍ഷണം തോന്നുന്ന തരത്തിലാണ് പെരുമാറുക. ആദ്യം അവരുടെ ആ മുഖം കാണിക്കും. നിങ്ങളുടെ ബലഹീനതകള്‍ മനസിലാക്കും. സഹാനുഭൂതിയുള്ളവരെയാണ് അവര്‍ ലക്ഷ്യമിടുക.

നമ്മളെക്കൊണ്ട് തന്നെ നമ്മുടെ ചില്ലകള്‍ മുറിക്കുക എന്നതാണ് അവരുടെ തന്ത്രം. അവര്‍ നമ്മളോട് അടുക്കുമ്പോള്‍ അച്ഛനും അമ്മയും പോലും തന്നെ ഇത്രയും മനസിലാക്കിയില്ലല്ലോ എന്ന് തോന്നും. ആദ്യത്തെ ഒന്നുരണ്ട് ഡേറ്റിന് ശേഷം അയാളുടെ വീട്ടില്‍ കൊണ്ടുപോയി. കുടുംബത്തെ പരിചയപ്പെടുത്തി, അവരോടൊപ്പം ഭക്ഷണം കഴിച്ചു. മൂന്നുമാസത്തിനുള്ളില്‍ അയാള്‍ എന്‍ഗേജ്‌മെന്റിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എവിടെ നടത്തണം, എത്രപേര്‍ പങ്കെടുക്കണം എന്ന് കുടുംബം ചോദിക്കാന്‍ തുടങ്ങി. എന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവരോട്, എന്‍ഗേജ്‌മെന്റ് എന്ന ആവശ്യം ഞാന്‍ വേണ്ടെന്നുവെച്ചിരുന്നില്ലെങ്കില്‍ അയാളുമായുള്ള വിവാഹം ഡിവോഴ്‌സില്‍ കലാശിച്ചേനെ. എന്‍ഗേജ്‌മെന്റ് വേണ്ടെന്ന് ഞാനാണ് തീരുമാനിച്ചത്. അവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു.

എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'ഡ്രാഗണ്‍' എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാന്‍ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചു. ജോലിയില്‍ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാന്‍ തുടങ്ങി'- അനുപമ പറഞ്ഞു.നമ്മുടെ അടിസ്ഥാന സ്വഭാവത്തെ നിരീക്ഷിച്ച്, അത് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കും. അടുക്കുമ്പോള്‍ അച്ഛനും അമ്മയും പോലും തന്നെ ഇത്രയും മനസിലാക്കിയില്ലല്ലോ എന്ന്.
തോന്നും. അതാണ് ലൗ ബോംബിങ് ഘട്ടം. ഇതിനിടെ തന്നെ അവര്‍ നിങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങും. 

നമ്മളെക്കൊണ്ട് തന്നെ നമ്മുടെ ചില്ലകള്‍ മുറിക്കുക എന്നതാണ് അവരുടെ തന്ത്രം. ഉദാഹരണത്തിന് സ്ഥിരമായി ജീന്‍സും ടോപ്പും ധരിക്കുന്ന നിങ്ങള്‍ ഒരുദിവസം ചുരിദാറിട്ടെന്ന് കരുതുക. അതിനെ പ്രശംസിക്കും. വൈഫ് മെറ്റീരിയലിനെപ്പോലെ തോന്നുന്നു എന്ന് പറയും. 'ഓഹ് എന്റെ ചേട്ടന്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നു', എന്ന് നമുക്കുതന്നെ തോന്നും. പിന്നീട് നിങ്ങള്‍ സ്ഥിരമായി ചുരിദാര്‍ ധരിക്കാന്‍ തുടങ്ങും. നമ്മള്‍തന്നെ അറിയാതെ മാറിത്തുടങ്ങും. ഉറക്കെ ചിരിച്ച് സംസാരിച്ചിരുന്ന ആള്‍, പെട്ടെന്ന് സൈലന്റ..
വുമ്പോള്‍ അത് അയാള്‍ക്ക് ഇഷ്ടമാവും. പിന്നെ നിങ്ങള്‍ അങ്ങനെ മാറും. സ്ലീവ് ലെസ് ധരിച്ച് പുറത്തിറങ്ങുമ്പോള്‍ പുറത്ത് ചൂടാണ്, കംഫര്‍ട്ടബിള്‍ ആയ മറ്റെന്തെങ്കിലും ധരിച്ചൂടെ എന്ന് ചോദിക്കും. അപ്പോള്‍ അയാള്‍ എത്ര കെയറിങ് ആണെന്ന് നിങ്ങള്‍ക്ക് തോന്നും. സ്വയം മാറും. അടുത്ത തവണ നിങ്ങളോട് ഇങ്ങോട്ട് ചോദിക്കും, എന്താണ് ധരിക്കാ
ന്‍ പോകുന്നത് എന്ന്. അപ്പോള്‍ നിങ്ങളുടെ ഓപ്ഷന്‍ അയച്ചുകൊടുക്കും. പിന്നീട് അത് പതിവാകും. എന്ത് ധരിക്കണം എന്ന് അയാളുടെ അനുവാദം ചോദിക്കാന്‍ തുടങ്ങും. അയാള്‍ പറയുന്നത് ധരിക്കാന്‍ തുടങ്ങും', തന്റെ അനുഭവം നടി പങ്കുവെച്ചു.

'ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടാല്‍ ഉടനെ വിളിക്കും. നമ്മള്‍ അത് ഡിലീറ്റ് ചെയ്യും. അടുത്ത തവണ ഡിലീറ്റ് ചെയ്ത് റീപോസ്റ്റ് ചെയ്യുന്നതിനേക്കാള്‍, 'ചേട്ടന്' അയച്ചുകൊ.ടുത്ത് അനുമതി വാങ്ങും, അത് പോസ്റ്റ് ചെയ്താല്‍ മതി.ചെറിയചെറിയ ശിക്ഷകളിലൂടെ ആ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും. അതോടെ ഒട്ടേറെ ചില്ലകളുള്ള നിങ്ങള്‍ സ്വയം അവ മുറിച്ചുകളയും',അനുപമ പറഞ്ഞു. 

അയാളോട് സംസാരിക്കേണ്ട കാര്യങ്ങള്‍ മനസില്‍ റിഹേഴ്സല്‍ ചെയ്യേണ്ടി വന്നു. ഇക്കാര്യം പറഞ്ഞാല്‍ എന്താവും മറുപടി എന്ന് മുന്‍കൂട്ടി ആലോചിക്കേണ്ടിവന്നു. ഇതിനിടയില്‍ അയാള്‍.എന്റെ കുടുംബത്തോടൊപ്പവും ഞാന്‍ അയാളുടെ കുടുംബത്തോടൊപ്പവും താമസിക്കാന്‍ ഉള്‍പ്പെടെ തുടങ്ങിയിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ പോകുന്നത് ഇയാള്‍ക്കൊപ്പമാണ് എന്ന് തീരുമാനിക്കുമ്പോഴേക്ക് അയാളുടെ യഥാര്‍ഥ സ്വഭാവം പുറത്തുവന്നിട്ടുണ്ടാവും. നിയന്ത്രണങ്ങള്‍ നേരിട്ടാവും എന്നും നടി പറഞ്ഞു.

ഒരു 'അന്യനൊ'പ്പം ജീവിക്കുന്നത് പോലെയായിരുന്നു. ചില ദിവസങ്ങളില്‍ അയാള്‍ 'റെമോ' ആയിരിക്കും. ഇത്രയും നല്ലൊരാളെ ജീവിതത്തില്‍ കിട്ടാന്‍ എത്ര ഭാഗ്യവതിയാണ് നിങ്ങള്‍എന്ന് തോന്നും. അടുത്ത ദിവസം അയാള്‍ 'അന്യനാ'യിരിക്കും. ഏറ്റവും ക്രൂരമായി പെരുമാറും. അടുത്ത ദിവസം അയാള്‍ നിങ്ങളോട് ക്ഷമ ചോദിക്കും, യാചിക്കും, ആവര്‍ത്തിക്കില്ലെന്ന് ആണയിടും, കുട്ടിയെപ്പോലെ കരയും. ഇതിങ്ങനെ ആവര്‍ത്തിക്കും. അങ്ങേയറ്റം വേദനിപ്പിക്കുന്ന ആള്‍ തന്നെയായിരിക്കും ആശ്വാസം തരുന്നതും. ലഹരി ഉപയോഗം പോലെയാണ്. ആ ആളില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ എത്തിക്കും. നമ്മളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ പോലും തെറ്റ് നമുക്കായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍തതു.

അനുപമയും വിക്രത്തിന്റെ മകനായ ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

anupama parameswaran about breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES