'വലിയ ഒരു തുക കടമുണ്ട്; മാസം മാസം..അടച്ച് തീര്‍ത്തുകൊണ്ടിരിക്കുകയാണ്; എനിക്ക് ഒരറ്റം മുട്ടിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിന്‍ തന്നെയാണ് പറഞ്ഞത്; കൊടുത്ത പൈസ തന്നില്ലെങ്കില്‍ ആരായാലും പ്രതികരിക്കില്ലേ'; വേദലക്ഷ്മി ആ ഓഡിയോ സഹിതം പുറത്തുവിട്ടതോടെ ആകെ പെട്ട അവസ്ഥയിലായ റോബിന്‍; സാമ്പത്തിക വാക്‌പോരില്‍ ആദ്യമായി പ്രതികരിച്ച് സായ് കൃഷ്ണ 

Malayalilife
 'വലിയ ഒരു തുക കടമുണ്ട്; മാസം മാസം..അടച്ച് തീര്‍ത്തുകൊണ്ടിരിക്കുകയാണ്; എനിക്ക് ഒരറ്റം മുട്ടിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിന്‍ തന്നെയാണ് പറഞ്ഞത്; കൊടുത്ത പൈസ തന്നില്ലെങ്കില്‍ ആരായാലും പ്രതികരിക്കില്ലേ'; വേദലക്ഷ്മി ആ ഓഡിയോ സഹിതം പുറത്തുവിട്ടതോടെ ആകെ പെട്ട അവസ്ഥയിലായ റോബിന്‍; സാമ്പത്തിക വാക്‌പോരില്‍ ആദ്യമായി പ്രതികരിച്ച് സായ് കൃഷ്ണ 

മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിലുള്ള വാക്‌പോരില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി പ്രമുഖ യൂട്യൂബര്‍ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) രംഗത്ത്. ബിസിനസ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് റോബിന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന തരത്തില്‍, റോബിന്റെ ഒരു ഓഡിയോ സഹിതമാണ് വേദലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 

എന്നാല്‍ ഈ ആരോപണങ്ങള്‍ റോബിന്‍ പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. വേദലക്ഷ്മിയും കേരള ഫാഷന്‍ ലീഗ് ഉടമയായ അഭില്‍ ദേവും ചേര്‍ന്ന് എഡിറ്റ് ചെയ്ത വ്യാജ ഓഡിയോകള്‍ ഉപയോഗിച്ച് തന്നില്‍ നിന്ന് പണം തട്ടിയെടുക്കാനും രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് റോബിന്റെ വാദം. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. കൂടുതല്‍ കണ്ടെത്തുക സാമ്പത്തിക വാര്‍ത്തകള്‍ സിനിമ ടിക്കറ്റുകള്‍ കായിക വാര്‍ത്തകള്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് റോബിനെ വലിയ രീതിയില്‍ സഹായിച്ച വ്യക്തിയാണ് അഭില്‍ ദേവെന്ന് സായ് കൃഷ്ണ തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തി. റോബിന്‍ സ്വയം തന്നോട് സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ വ്യക്തമാക്കുന്നുണ്ട്. 

'തനിക്ക് വലിയൊരു തുക കടമുണ്ടെന്നും അത് മാസം തോറും അടച്ചുതീര്‍ക്കുകയാണെന്നും ഒരറ്റവും മുട്ടിക്കാന്‍ പറ്റുന്നില്ലെന്നും റോബിന്‍ തന്നെ ഒരു ദിവസം എന്നോട് പറഞ്ഞിരുന്നു. റോബിന്‍ സോഷ്യല്‍ മീഡിയയില്‍ രാജാവായി തിളങ്ങി നിന്ന സമയമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ,' സായ് കൃഷ്ണ ഓര്‍മ്മിപ്പിച്ചു. പിന്നീട് റോബിന് പ്രമോഷനുകളും ഉദ്ഘാടന പരിപാടികളുമൊക്കെ തീരെ ഇല്ലാതാവുകയായിരുന്നു. ഈ ഘട്ടത്തിലാണ് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയിലാണ് അമ്മയുടെ ചികിത്സയും മറ്റ് കുടുംബപരമായ ആവശ്യങ്ങളും വരുന്നത്. ഇന്നത്തെ കാലത്ത് ചികിത്സാ ചെലവുകള്‍ വളരെ കൂടുതലാണെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. 

ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലി (Lifestyle) മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ സ്വാഭാവികമായും സാമ്പത്തികമായ തടസ്സങ്ങള്‍ (Financial Block) ഉണ്ടാകുമെന്നും, അങ്ങനെ വരുമ്പോഴാണ് മനുഷ്യര്‍ മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നതെന്നും സായ് കൃഷ്ണ വിശദീകരിച്ചു. 

അഭില്‍ ദേവില്‍ നിന്ന് റോബിന്‍ ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിട്ടുണ്ടെന്നത് പൂര്‍ണ്ണമായും സത്യമായ കാര്യമാണെന്ന് സായ് കൃഷ്ണ പറയുന്നു. എന്നാല്‍ തിരിച്ചു കൊടുക്കാമെന്ന് ഏറ്റ സമയത്ത് ആ തുക കൊടുക്കാന്‍ റോബിന് സാധിച്ചിരുന്നില്ല. ഇത് ഒന്നും രണ്ടും രൂപയുടെ പ്രശ്‌നമല്ല, മറിച്ച് ലക്ഷങ്ങളുടെ ഇടപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല പ്രതിസന്ധി ഘട്ടങ്ങളിലും റോബിനെ കൈയയച്ച് സഹായിച്ച അഭില്‍ ദേവിനെയാണ് ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പീഡനക്കേസിലെ പ്രതി എന്നൊക്കെ പറഞ്ഞ് റോബിന്‍ ആക്ഷേപിക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇത്തിരിയെങ്കിലും ഉളുപ്പ് കാണിക്കണമെന്നും സായ് കൃഷ്ണ രൂക്ഷമായി വിമര്‍ശിച്ചു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇവര്‍ക്കിടയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് കാരണം. കടം കൊടുത്ത പണം കൃത്യസമയത്ത് തിരിച്ചു കിട്ടിയില്ലെങ്കില്‍ സാധാരണക്കാരായ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും സായ് കൃഷ്ണ തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

sai krishna slams robin radhakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES