പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറില്‍ സാദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂള്‍ ചിത്രീകരണത്തിനിടെയാണ് സംഭവം. ഖുശ്ബു, ഷഹീന്‍ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയവരും പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നിടയിലാണ് സംഭവം.
സെറ്റിലെ പലകയുടെ പാളികളിലൊന്ന് തകര്‍ന്ന് കാല്‍ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. കൈകാലുകള്‍ക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കൂനൂര്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമയില്‍ പ്രധാനകഥാപാത്രത്തെയാണ് എം.എ. നിഷാദ് അവതരിപ്പിക്കുന്നത്.